തൃശൂര്‍: ചാലക്കുടി കൊരട്ടി ചിറങ്ങരയില്‍ വെച്ച് 60 ലക്ഷത്തിന്റെ സംസ്കരിച്ച മാംസം കൊള്ളയടിച്ച സംഭവത്തില്‍ ഒരാളെ കൂടി ചാലക്കുടി പോലീസ് പിടികൂടി.എറണാകുളം മേയ്ക്കാട് ചെറുവാപ്പാലശ്ശേരി പാറക്ക വീട്ടില്‍ ഏലിയാസിന്റെ മകന് നൈജോ(23) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ വര്‍ഷം ജൂലൈ മാസം കൊച്ചിയില്‍നിന്ന് ഹൈദരാബാദിലേക്ക് കൊണ്ടുപോയ ഒരു ലോഡ് സംസ്കരിച്ച മാംസം ഡ്രൈവറേയും സഹായിയേയും തട്ടിക്കൊണ്ടുപോയി കൊള്ളയടിക്കുകയായിരുന്നു. കേസില്‍ മറ്റു പ്രതികള്‍ മുമ്പ് അറസ്റ്റിലായിരുന്നു. സിനിമാ സെറ്റുകളില്‍ താരങ്ങള്‍ക്ക് സുരക്ഷയൊരുക്കുന്ന ജോലിയാണ് നൈജോ ചെയ്തിരുന്നത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഷനില്‍ പീറ്ററിന്റെ അടുത്ത സുഹൃത്താണ് നൈജോ.
ചാലക്കുടി ഡിവൈഎസ്പി സി.ആര് സന്തോഷിന്റെ നേതൃത്വത്തില്‍ കൊരട്ടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി.കെ അരുണ്‍, എസ്ഐ രാമു ബാലചന്ദ്ര ബോസ്, അഡീഷണല്‍ എസ് ഐ സി.കെ സുരേഷ്, എഎസ്ഐമാരായ സെബി എം.വി , പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. നൈജോയെ കൊറോണ പ്രോട്ടോകോള്‍ പാലിച്ച് വൈദ്യ പരിശോധന പൂര്‍ത്തിയാക്കി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: