Categories: Kerala

ഗുരുപൂജാ ദിനം; ബാലഗോകുലം ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കും; 2500 കേന്ദ്രങ്ങളില്‍ ചടങ്ങ്

രോഗ ഭീതിയില്‍ കരുതലാവുന്ന ആരോഗ്യ, സുരക്ഷാ, സേവന മേഖലകളിലെ ഉദ്യോഗസ്ഥരെയും സന്നദ്ധ സേവകരെയും വീട്ടിലെത്തി ആദരിക്കും.

Published by

കോട്ടയം: വ്യാസപൂര്‍ണിമയായ ജൂലൈ അഞ്ചിന് ബാലഗോകുലം കേരളത്തിലെ 2500 സ്ഥലങ്ങളില്‍ ഗുരുപൂജ സംഘടിപ്പിക്കും. ഈ വര്‍ഷത്തെ ഗുരുപൂജ കോവിഡ് പോരാളികള്‍ക്കു സമര്‍പ്പിക്കുവാന്‍ ബാലഗോകുലം സംസ്ഥാന സമിതി തീരുമാനിച്ചതായി സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാറും പൊതു കാര്യദര്‍ശി കെ.എന്‍. സജികുമാറും അറിയിച്ചു.

രോഗ ഭീതിയില്‍ കരുതലാവുന്ന ആരോഗ്യ, സുരക്ഷാ, സേവന മേഖലകളിലെ ഉദ്യോഗസ്ഥരെയും സന്നദ്ധ സേവകരെയും വീട്ടിലെത്തി ആദരിക്കും. മാനദണ്ഡങ്ങള്‍ പാലിച്ചുള്ള ലളിതമായ ചടങ്ങില്‍ ലോക്ഡൗണ്‍ കാലത്തെ കുട്ടികളുടെ രചനകള്‍ ഉള്‍പ്പെടുത്തി തയാറാക്കിയ കൈയെഴുത്തു മാസികകള്‍ പ്രകാശിപ്പിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by