വാഷിങ്ടണ്‍: ഇന്ത്യക്കെതിരെയും മേഖലയിലെ മറ്റ് രാജ്യങ്ങളോടുമുള്ള നിലപാടിലൂടെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തനിനിറം ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെട്ടതായി വൈറ്റ് ഹൗസ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഉദ്ധരിച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്ലിഗ് മക്എനാനി അറിയിച്ചതാണിത്.
കിഴക്കന്‍ ലഡാക്കിലെ ഇന്ത്യ-ചൈന സംഘര്‍ഷവും നിലവിലെ സാഹചര്യങ്ങളും അമേരിക്ക സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. സമാധാനപരമായ പരിഹാരത്തിന് പിന്തുണ നല്‍കുന്നുവെന്നും ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു.
ഗല്‍വാന്‍ താഴ്വരയില് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതില്‍ നേരത്തെ ട്രംപ് അനുശോചനം രേഖപ്പെടുത്തിയിരുന്നു.
സംഘര്‍ഷത്തില്‍ എത്ര ചൈനീസ് സൈനികര്‍ മരിച്ചുവെന്നുള്ള ഔദ്യോഗിക കണക്ക് ചൈന ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: