ശ്രീനഗര്‍ : സിആര്‍പിഎഫ് ജവാന്മാര് വീരമൃത്യു വരിക്കാന്‍ ഇടയാക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില ഒരു പ്രതി കൂടി ദേശീയ അന്വേഷണ ഏജന്‍സിയുടെ പിടിയില്‍. ഭീകരാക്രമണത്തില്‍ മുഖ്യ പങ്കുവഹിച്ച പാക്കിസ്ഥാന് സ്വദേശി മുഹമ്മദ് ഉമര്‍ ഫറൂഖ് എന്ന ഭീകരന് ഗതാഗത സക്കര്യം ഉള്‍പ്പടെയുള്ളവ ഏര്‍പ്പാടാക്കിയ വ്യക്തിയാണ് നിലവില്‍ എന്‍ഐഎയുടെ പിടിയിലായിരിക്കുന്നത്.
ജമ്മു കാശ്മീരിലെ ബുദ്ഗാമിലുള്ള മുഹമ്മദ് ഇഖ്ബാല്‍ റാഥര്‍ ആണ് അറസ്റ്റിലായത്. തെക്കന്‍ കശ്മീരില്‍ ജമ്മുഭാഗം വഴി നുഴഞ്ഞുകയറിയ മുഹമ്മദ് ഒമര്‍ ഫറൂഖിനെ ദേശീയപാത വഴി പുല്‍വാമയിലെത്തിച്ചത് റാഥര്‍ ആണ്. പുല്‍വാമ ഭീകരാക്രമണത്തിന് മുമ്പും അതിന് ശേഷവും പാക്ക്സ്ഥിനിലെ ജെയ്ഷ ഇ മുഹമ്മദ് ആസ്ഥാനവുമായി ബന്ധപ്പെട്ടിരുന്നതായും എന്‍ഐഎയ്ക്ക് തെളിവ് ലഭിച്ചിട്ടുണ്ട്. കൂടാതെ ഇയാള്‍ ഉപയോഗിച്ചിരുന്ന വയര്‍ലെസ് വാര്‍ത്താ വിനിമയ സംവിധാനങ്ങളും കണ്ടെടുത്തിട്ടുണ്ട്.
അതേസമയം ഇയാള്‍ നിലവില്‍ മറ്റൊരു കേസില്‍ പോലീസ് കസ്റ്റഡിയില്‍ കഴിയുകയാണ്. റാഥറിനെ ചോദ്യം ചെയ്യലിനായി എന്‍ഐഎയ്ക്ക് വിട്ടു നല്‍കിയിട്ടുണ്ട്. പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ആറ് പേരാണ് ഇതുവരെ എന്‍ഐഎ അറസ്റ്റ് ചെയ്തിരിക്കുന്നത്.
2019 മാര്‍ച്ച് 29നു സുരക്ഷാ സൈനികരുമായി നടന്ന ഏറ്റുമുട്ടലില്‍ പ്രധാന പ്രതിയായ മുഹമ്മദ് ഉമര്‍ ഫറൂഖും കൂട്ടുപ്രതിയായ കംറാനും സുരക്ഷാസൈനികരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. 40സിആര്‍പിഎഫ് ജവാന്മാരാണ് ഭകരാക്രമണത്തില് വീരമൃത്യു വരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: