തൊടുപുഴ: വ്യാപാര സ്ഥാപനത്തിന് മുന്നില്‍ അനുവദിയില്ലാതെ നിര്‍മ്മാണം. നഗര മദ്ധ്യത്തില്‍ നിര്‍മ്മാണം പുരോഗമിക്കുമ്പോഴും നടപടി എടുക്കാതെ നഗരസഭ അധികൃതര്‍. കല്യാണ്‍ സില്‍ക്ക് ഹൗസിന് സമീപത്തെ ഇലാഹിയ ബില്‍ഡിങ്ങിലാണ് പൂട്ടികിടക്കുന്ന കടയുടെ മുന്‍വശത്തായി അനധികൃത നിര്‍മ്മാണം പുരോഗമിക്കുന്നത്.
ബേക്കറി നിര്‍മ്മാണത്തിനായി ഈ മുറി വാടകയ്ക്ക് എടുത്തയാളാണ് സ്ഥലത്ത് സൗകരാര്‍ത്ഥ്യം നീളം കൂട്ടി നിര്‍മ്മാണം നടത്തുന്നത്. നിലവിലെ പാര്‍ക്കിങ് ഏരിയയിലാണ് നിര്‍മ്മാണം എന്നതിനാല്‍ ഇവിടെ എത്തുന്ന വാഹനങ്ങള്‍ ഇനി റോഡിലേക്ക് ഇറക്കി നിര്‍ത്തേണ്ടി വരും. രണ്ട് നിര കട്ടക്കെട്ടി ഇതില്‍ പാറപ്പൊടി വിരിച്ച് കഴിഞ്ഞു. ഇങ്ങോട്ട് പ്രവേശിക്കാനായി സ്റ്റെപ്പുകളും പണിതിട്ടുണ്ട്.
കമ്പി നാട്ടുന്നതിനായി ഇവിടെ പിവിസി പൈപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. ജ്യൂസുകളടക്കം വിതരണം ചെയ്യുന്നതിന് മുന്നിലേക്ക് ഷീറ്റ് ഇട്ട് എടുക്കുന്നതിനാണ് നീക്കമെന്നാണ് വിവരം. കൊറോണ കാലത്ത് അധികൃതരുടെ ശ്രദ്ധ മറ്റ് വിഷയങ്ങളിലായിരിക്കുന്നത് മുതലെടുത്താണ് നിര്‍മ്മാണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: