ലഡാക്ക്: അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കില്‍. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഒപ്പമുണ്ട്. മുന്‍കൂട്ടി അറിയാക്കാതെയാണ് പ്രധാനമന്ത്രിയുടെ അതിര്‍ത്തി സന്ദര്‍ശനം. ചൈനീസ് പട്ടാളത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റ് സൈനികരെ മോദി നേരിട്ട് സന്ദര്‍ശിക്കും. ഒപ്പം, അതിര്‍ത്തിയില്‍ ഡ്യൂട്ടിയിലുള്ള സൈനികര്‍ക്ക് ആത്മവിശ്വാസം പകരാന്‍ കൂടിയാണ് സന്ദര്‍ശനം. മോദിയുടെ അതിര്‍ത്തി സന്ദര്‍ശനം അപ്രതീക്ഷിതവും നിര്ണായകവുമെന്നാണ് ചൈനീസ് രാഷ്ട്രീയ വിദഗ്ധര്‍ നല്കുന്ന സൂചന.
ഇന്നു പുലര്‍ച്ചെ ആണ് മോദി ലഡാക്കില്‍ എത്തിയത്. ലഡാക്കിലെ നിമുവിലാണ് ഇപ്പോള്‍ അദ്ദേഹമുള്ളത്. 11,000 അടി ഉയരുത്തിലുള്ള സൈനിക പോസ്റ്റില്‍ കരസേന, വ്യോമസേന, ഐറ്റിബിപി അംഗങ്ങളുമായി അദ്ദേഹം നേരിട്ട് ആശയവിനമയം നടത്തുകയാണ്.
നേരത്തേ, പന്ത്രണ്ട് മണിക്കൂര്‍ നീണ്ട ഇന്ത്യ-ചൈന സൈനിക കോര്‍ കമാന്‍ഡര്‍തല ചര്‍ച്ചയില്‍ സൈനിക പിന്മാറ്റം സംബന്ധിച്ച ജൂണ്‍ ആറിലെ തീരുമാനം നടപ്പാക്കുമെന്ന് ആവര്‍ത്തിച്ചെങ്കിലും ഇതിന് സമയക്രമം നിശ്ചയിച്ചിട്ടില്ല. ഇരുരാജ്യങ്ങളിലും അതിര്‍ത്തിയിലെ സൈനിക വിന്യാസം കൂടുതല്‍ ശക്തമാക്കിയിരുന്നു.
അതിര്‍ത്തിയിലെ സൈനിക തയാറെടുപ്പുകള്‍ പരിശോധിക്കുന്നതിന് കേന്ദ്ര പ്രതിരോധമന്ത്രി വെള്ളിയാഴ്ച ലഡാക്കില്‍ സന്ദര്‍ശനം നടത്തുമെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ ലഡാക്കിലെ സംഘര്‍ഷമേഖലകളില്‍ ഇന്ത്യ 30,000 സൈനികരെ അധികമായി വിന്യസിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: