നയ്പിതോ: ചൈന ഭീകരരെ സഹായിക്കുകയാണെന്നും തങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും മ്യാന്മര്. മ്യാന്മറിലെ രോഹിങ്ക്യന്‍ ഭീകരര്‍ക്ക് ചൈന ആയുധങ്ങള്‍ നല്കി സഹായിക്കുകയാണെന്ന് ആരോപണം. ചൈനയുടെ നീക്കത്തിനെതിരെ മ്യാന്മര് അന്താരാഷ്ട്ര സഹായം തേടിയിട്ടുമുണ്ട്.
ഭീകരര്‍ക്ക് ചില ‘ശക്തികള്‍’ പിന്തുണ നല്‍കുകയാണെന്ന് മ്യാന്മറിലെ സീനിയര്‍ ജനറല്‍ മിന് ഔങ് ഹ്ളെയിങ് പറഞ്ഞു. അരക്കന്‍ റോഹിങ്ക്യ സാല്‍വേഷന്‍ ആര്‍മി (എആര്‍എസ്എ), അരക്കന്‍ ആര്‍മി (എഎ) എന്നിവയാണ് മ്യാന്മറിലെ പ്രധാന ഭീകര സംഘടനകള്‍. എആര്‍എസ്എക്ക് മാത്രം 500 റൈഫിളുകളും 30 യന്ത്രത്തോക്കുകളും 70,000 റൗണ്ട് വെടിയുണ്ടകളും വലിയ ഗ്രനേഡ് ശേഖരവുമാണ് ചൈന നല്‍കിയത്, സൈനിക മേധാവി പറഞ്ഞു.
കഴിഞ്ഞ നവംബറില്‍ നിരോധിത സംഘടനയുടെ ഒളിത്താവളത്തില്‍ നിന്ന് മ്യാന്മര് സൈന്യം 70,000 മുതല്‍ 90,000 യുഎസ് ഡോളര്‍ വരെ വിലമതിക്കുന്ന ചൈനീസ് യുദ്ധോപകരണങ്ങള്‍ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: