ലഖ്നൗ : ഉത്തര്‍പ്രദേശില്‍ തെരച്ചില്‍ നടത്തുന്നതിനിടെ അക്രമികളുടെ വെടിയേറ്റ് ഉന്നത ഉദ്യോഗസ്ഥന് ഉള്‍പ്പടെ എട്ട് പോലീസുകാര്‍ക്ക് വീരമൃത്യു. ആറ് പേര്‍ക്ക് പരിക്കേറ്റ് ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാന്‍പൂരില്‍ ഇന്ന് രാവിലെയോടെയാണ് സംഭവം നടന്നത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വികാസ് ദുബൈ എന്നയാള്‍ ദിക്രു ഗ്രാമത്തില്‍ ഒളിച്ചു കഴിയുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘം അവിടെ എത്തി തെരച്ചില്‍ നടത്തുന്നതിനിടെ അക്രമികള്‍ സംഘം ചേര്‍ന്ന് പോലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
അപ്രതീക്ഷിതമായി ഉണ്ടായ വെടിവെപ്പില്‍ ഒരു ഡിഎസ്പി ദേവേന്ദ്ര മിശ്ര മൂന്ന് സബ് ഇന്‍സ്പെക്ടര്‍മാര്‍, നാല് കോണ്‍സ്റ്റബിളുകള്‍ എന്നിവര്‍ക്കാണ് ജീവന് നഷ്ടമായത്. സംഭവത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് എസ്എസ്പിയും ഐജിയും സ്ഥലത്തെത്തി. ഫോറന്‍സിക് സംഘവും എത്തി പരിശോധന നടത്തി.
പോലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെട്ട പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. കാന്‍പൂര്‍ ജില്ലാ അതിര്‍ത്തി അടച്ചു പൂട്ടി പ്രതികള്‍ക്കായി സംസ്ഥാനത്തുടനീളം അന്വേഷണം വ്യാപകമാക്കിയിരിക്കുകയാണ്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. അന്വേഷണം നടത്തി കുറ്റക്കാരെ എത്രയും വേഗം പിടികൂടാനും, ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: