ബെല്‍ഗ്രേഡ്: ടെന്നീസ് ലോക ചാമ്പ്യന്‍ നൊവാക് ജോക്കോവിച്ചും ഭാര്യയും രോഗമുക്തരെന്ന് റിപ്പോര്‍ട്ട്. സെര്‍ബിയയിലും ക്രൊയേഷ്യയിലും സംഘടിപ്പിച്ച ഒരു എക്സിബിഷന് സീരീസില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് താരത്തിന് വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇരുവരിലും നടത്തിയ പിസിആര്‍ പരിശോധനയിലാണ് കൊറോണ നെഗറ്റീവായതെന്ന് അദ്ദേഹത്തിന്റെ മാധ്യമ സംഘം വ്യക്തമാക്കി.
പത്തുദിവസം മുന്നേ കൊറോണ സ്ഥിരീകരിച്ചതോടെ ഇരുവരും സെര്‍ബിയന്‍ തലസ്ഥാനത്ത് സ്വയം നിരീക്ഷണത്തിലാണ്. ക്രൊയേഷ്യയിലെ ബെല്‍ഗ്രേഡിലും സാദറിലും നടന്ന മത്സരങ്ങളില്‍ പങ്കെടുത്ത ശേഷം വൈറസ് ബാധിച്ച നാലാമത്തെ കളിക്കാരനായിരുന്നു ജോക്കോവിച്ച്. മൂന്ന് തവണ ഗ്രാന്സ്ലാം സെമി ഫൈനലിസ്റ്റ് ഗ്രിഗര്‍ ഡിമിട്രോവ്, ബോര്‍ണ കോറിക്, വിക്ടര്‍ ട്രോയിക്കി എന്നിവരായിരുന്നു മറ്റുള്ളവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: