കൊച്ചി: കുട്ടികള്‍ക്കു മുന്നില്‍ മനപൂര്‍വം നഗ്നത പ്രദര്‍ശിപ്പിക്കുകയും അതു സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്ത സിപിഎം ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്ക് ജാമ്യം നല്‍കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിയിലെ കേസ് പരിഗണിക്കുമ്പേഴാണ് സര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. കലയെന്ന പേരില്‍ കുട്ടികളെ ഇത്തരം പ്രവൃത്തികള്‍ക്ക് ഉപയോഗിക്കരുത്. സ്വന്തം മക്കളെ വെച്ച് എന്തും ചെയ്യാമെന്ന നില വരരുത്. സമൂഹത്തില്‍ അത് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. രഹ്നയുടെ ഫാത്തിമയുടെ മുന്‍കാല ചെയ്തികള്‍ കണക്കിലെടുക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
മക്കളെകൊണ്ട് നഗ്ന മദഹത്ത് ചിത്രം വരപ്പിച്ചത് അമ്പത്തിയൊന്നായിരം പേരാണ് കണ്ടത്. ഇത് പോക്സോ പരിധിയില്‍ വരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രഹ്ന ഫാത്തിമ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. തനിക്കെതിരായ പോക്സോ കേസ് നിലനില്‍ക്കില്ലെന്നും പരാതിക്കു പിന്നില്‍ മത, രാഷ്ട്രീയ വൈരാഗ്യമാണെന്നും ചൂണ്ടിക്കാണിച്ചാണ് ഹരജി നല്‍കിയത്.
ഈ ഹര്‍ജിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, കൊച്ചിയിലെ ക്വാര്‍ട്ടേഴ്സ് 30 ദിവസത്തിനകം ഒഴിയണമെന്നാണ് ആവശ്യപ്പെട്ട് ബിഎസ്എന്‍എല്‍ രഹ്നയ്ക്ക് കത്തു നല്കി. കുട്ടികള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ചതിന്റെ പേരിലെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് ബി എസ് എന്‍ എല്ലിന്റെ നടപടി.നിര്‍ബന്ധിത വിരമക്കിലിന് നേരത്തെ രഹ്നയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഈ നോട്ടീസില്‍ അപ്പീല്‍ നല്‍കിയിരിക്കെയാണ് ക്വാര്‍ട്ടേഴ്സ് ഒഴിയണമെന്ന നിര്‍ദേശിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: