തൃശൂര്‍: സാധാരണക്കാരായ ഭക്തജനങ്ങളുടെ പണത്തില്‍ കണ്ണുവെച്ച് ഗുരുവായൂര്‍ ദേവസ്വം. കഴിഞ്ഞ ദിവസം മുതലാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറുകള്‍ തുറന്നത്. ഉച്ചയ്ക്ക് 12.30 വരെ ക്ഷേത്രം നട തുറന്നിരിയ്ക്കുന്ന സമയങ്ങളില്‍ വഴിപാടുകൗണ്ടര്‍ തുറന്നുപ്രവര്‍ത്തിക്കും.
ഇപ്പോള്‍ നിലവിലുള്ള ഓണ്‍ലൈന്‍ സംവിധാനത്തിനുപുറമെ കൗണ്ടറില്‍നിന്ന് വഴിപാടുകളും നിവേദ്യങ്ങളും ശീട്ടാക്കാന്‍ സൗകര്യമൊരുക്കിയാണ് ദേവസ്വം പുതിയ തീരുമാനമെടുത്തിരിക്കുന്നത്. എന്നാല്‍ പ്രസാദമോ,നിവേദ്യങ്ങളോ ലഭിക്കില്ല. പാല്പായസം, നെയ്യ്പായസം, അപ്പം തുടങ്ങിയ വഴിപാടുകള്‍ ഭക്തര്‍ക്ക് ശീട്ടാക്കാം. ഇവ ദേവന് നിവേദിക്കുന്നുമില്ലെന്നതിനാല് വഴിപാട് നടത്തുന്നതിനോട് ഭക്തര്‍ മുഖംതിരിക്കുന്നതായാണ് വിവരം.
കഴിഞ്ഞ ദിവസം മുതല്‍ കളഭം, ഭഗവാന്റെ സ്വര്‍ണ്ണ ലോക്കറ്റ് എന്നിവ ലഭിയ്ക്കുമെന്നറിയിച്ചിരുന്നു. എന്നാല്‍ ഇവ വാങ്ങാനെത്തിയ ഭക്തര്‍ക്ക് നിരാശയായിരുന്നു ഫലം. ഭണ്ഢാര വരവിലെ കുറവുനികത്താന്‍ ഭരണസമിതി അംഗങ്ങളുമായി കൂടിയാലോചനകളില്ലാതെ ചെയര്മാന് തന്നിഷ്ട പ്രകാരം നടപ്പിലാക്കിയ പുതിയ തീരുമാനത്തെ, ഭരണസമിതി യോഗത്തില്‍ അംഗങ്ങള്‍ ശക്തമായി എതിര്‍പ്പ് പ്രകടിപ്പിച്ചുവെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: