തിരുവനന്തപുരം: ഇലക്ട്രിക് ബസ് അഴിമതിയുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളില്‍ പൊട്ടക്കള്ളം പ്രചരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പദ്ധതിയെകുറിച്ചും തീരുമാനം എടുത്ത തീയതികള്‍പോലും പരസ്പര വിരുദ്ധം. കേന്ദ്രസര്‍ക്കാര്‍ 2019 ജൂലൈ 22 ന് കരാര്‍ നടത്താന്‍ അംഗീകാരം നല്കി എന്നാണ് മുഖ്യമന്ത്രിയുടെ വാദം. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടത് ജൂണ്‍ 29 ന്. സാധ്യതാ പഠനം നടത്താന്‍ തീരുമാനിച്ചത് ആഗസ്ത് 17 നും.
4500 കോടി രൂപയക്ക് 3000 ഇലക്ട്രിക് ബസുകള്‍ വാങ്ങാന്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കം വഴിവിട്ട് ഇടപെട്ടതിന് രേഖകള്‍ പുറത്ത് വന്നതോടെയാണ് പച്ചക്കള്ളങ്ങള്‍ വാര്‍ത്താസമ്മേളനത്തിലൂടെ മുഖ്യമന്ത്രി വിളിച്ച് പറഞ്ഞത്. 2019 ജൂലൈ 22 ന് കേന്ദ്രസര്‍ക്കാര്‍ സ്വിസ്സര്‍ലാന്റ് ആസ്ഥാനമായ ഹെസ്സ് ഇലക്ട്രിക് ബസ് നിര്‍മ്മാതാക്കളുമായി കരാര്‍ ഒപ്പിടാന്‍ അനുമതി നല്കി എന്നും കരാര്‍ ഇതുവരെ ഒപ്പിട്ടിട്ടില്ല എന്നുമാണ് മുഖ്യമന്ത്രിയുടെ വാദം. എന്നാല്‍ അതിനും ഒരുമാസം 2019 ജൂണ്‍ 29 ന് കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന ഇമൊബിലിറ്റ് എക്സ്പോ ഇവോള്‍വില്‍ കരാര്‍ കൈമാറി. ഇതിന്റെ തെളിവുകള്‍ സഹിതം ജന്മഭൂമി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. മാത്രമല്ല കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി ഒരുവര്‍ഷം തികയുമ്പോഴും എന്തുകൊണ്ട് കരാര്‍ ഒപ്പിട്ടില്ലായെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറായതുമില്ല.
ഇമൊബലിറ്റിയുടെ കരട് നയം രൂപീകരിക്കുന്നതിനായി 2018 ജൂണ്‍ 27 ന്റെ നീതി ആയോഗ് യോഗത്തില്‍ ഗതാഗത സെക്രട്ടറി പങ്കെടെത്തുവെന്നും തുടര്‍ന്ന് 2018 നവംബര്‍ 30, ഡിസംബര്‍ 21 കുറിപ്പുകള്‍ പ്രകാരം ആണ് ഹെസ് കമ്പനി കേരളത്തിലേക്ക് എത്തിയതെന്നുമാണ് മുഖ്യമന്ത്രിയുടെ വാദം. എന്നാല്‍ 2018 ജനുവരി 10 ന് ഇ ബെസ് സംബന്ധിച്ച ഫയലില്‍ കമ്പനിയെ തെരെഞ്ഞെടുത്തതെങ്ങനെ എന്നും ഏത് തരത്തിലാണെന്നും ചീഫ്സെക്രട്ടറി ചോദിച്ചിട്ടുണ്ട്. തന്റെ നിര്‍ദ്ദേശപ്രകാരമാണ് ഫയല്‍ ചീഫ് സെക്രട്ടറിക്ക് അയച്ചതെന്ന് മുഖ്യമന്ത്രി സമ്മതിക്കുകയും ചെയ്തു. കമ്പനിയുടെ നിര്‍ദ്ദേശം കേരളത്തിലേക്ക് എത്തുന്നതിന് മുന്നേ ചീഫ് സെക്രട്ടറി എങ്ങനെ ഫയല്‍ കാണും എന്ന ചോദ്യം അവശേഷിക്കുന്നു. മാത്രമല്ല ചീഫ് സെക്രട്ടറിയുടെ കുറിപ്പിന് എന്ത് നടപടി സ്വീകരിച്ചുവെന്ന് പറയാനും തയ്യാറായില്ല.
2019 ജൂലൈ 22 ന് കേന്ദ്രസര്‍ക്കാര്‍ കരാറിന് അനുമതി നല്‍കിയെന്ന് പറയുന്ന മുഖ്യമന്ത്രി ആഗസ്ത് 17 ന് സാധ്യതാപഠനം നടത്താന്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ എങ്ങനെ ചുമതലപ്പെടുത്തുമെന്നും വ്യക്തമാക്കിയില്ല. മാത്രമല്ല ജൂലൈ 22 ന് അനുമതി ലഭിച്ച പദ്ധതിക്ക് 2019 ആഗസ്ത് 9 ന് ധനകാര്യ സെക്രട്ടറി ഫയല്‍ കാണുന്നതും ഇത്തരം ഒരുകരാര്‍ നടത്താനാകില്ലെന്ന് വ്യക്തമാക്കുന്നതും. ഇതെങ്ങനെ സാധിക്കും എന്ന ചോദ്യത്തിനും വ്യക്തമായ മറുപടി നല്കാന് മുഖ്യമന്ത്രി തയ്യാറായില്ല.
മുഖ്യമന്ത്രിയുടെ അവകാശവാദങ്ങള്‍
1. ഇ-മൊബലിറ്റിയുടെ കരട് നയം രൂപീകരിക്കുന്നതിനായി 2018 ജൂണ്‍ 27 ന്റെ നീതി ആയോഗ് യോഗത്തില്‍ ഗതാഗത സെക്രട്ടറി പങ്കെടുത്തു. തുടര്‍ന്ന് 2018 നവംബര്‍ 30, ഡിസംബര്‍ 21 ലെ ഗതാഗത സെക്രട്ടറിയുടെ കുറിപ്പുകള്‍ പ്രകാരം ഹെസ്സ് കമ്പനി കേരളത്തിലേക്കെത്തി.
2. 2019 ജൂലൈ 22 ന് കേന്ദ്രസര്‍ക്കാര്‍ കരാറിന് അനുമതി നല്കി.
3. 2018 ജനുവരി 10 ലെ കമ്പനി എങ്ങനെ കേരളത്തില്‍ എത്തിയെന്ന ചീഫ്സെക്രട്ടറിയുടെ കുറിപ്പ് സാധാരണം. ഫയല്‍ ചീഫ് സെക്രട്ടറിക്ക് അയച്ചത് തന്റെ അറിവോടെ.
തെളിവുകള്‍ ചോദിക്കുന്നത്
1. 2018 നവംബര്‍, ഡിസംബര്‍ തീയതകിളിലെ ഗതാഗത സെക്രട്ടറിയുടെ കുറിപ്പ് പ്രകാരമാണ് ഹെസ്സ കമ്പനി കേരളത്തില്‍ വന്നതെങ്കില്‍ ഒമ്പത് മാസം മുന്നേ 2018 ജനുവരിയില്‍ മുഖ്യമന്ത്രി എങ്ങനെ ചീഫ്സെക്രട്ടറിക്ക് ഫയല്‍ അയക്കും.
2. ഫയലില്‍ കമ്പനിയെ തെരെഞ്ഞെടുത്തത് എങ്ങനെയെന്നും ഏത് തരത്തിലാണെന്നും ചീഫ്സെക്രട്ടറി ചോദിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ കുറിപ്പിന് എന്ത് നടപടി സ്വീകരിച്ചു?
3. 2019 ജൂലൈ 22 ന് കേന്ദ്രസര്‍ക്കാര്‍ കരാറിന് അനുമതി നല്കിയെങ്കില് അതിനും ഒരുമാസം മുന്നേ ജൂണ്‍ 29 ന് എങ്ങനെ കരാര്‍ കൈമാറും. (കരാര്‍ കൈമാറുന്ന ചിത്രങ്ങള്‍ അന്നത്തെ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിട്ടുണ്ട്).
4. 2019 ജൂലൈ 22 ന് കേന്ദ്ര അംഗീകാരം ലഭിച്ചെങ്കില്‍ എന്തിനാണ് അടുത്തമാസം (2019 ആഗസ്ത് 9 ന്) ധനകാര്യ സെക്രട്ടറി കരാര്‍ സംസ്ഥാന താപര്യത്തിന് വിരുദ്ധമെന്ന് കുറിച്ചത്?
5. 2019 ജൂലൈ 22 ന് കേന്ദ്ര അംഗീകാരം ലഭിച്ച കരാറിന് എന്തിനാണ് 2018 ആഗസ്ത് 17 ന് സാധ്യതാ പഠനത്തിന് സെക്രട്ടറിമാരുടെയോഗത്തില്‍ െ്രെപസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ ചുമതലപ്പെടുത്തിയത്?
6. കേന്ദ്രം കരാര്‍ ഒപ്പിടാന്‍ അംഗീകാരം നല്കിയെങ്കില് എന്തുകൊണ്ടാണ് ഒരുവര്‍ഷം കഴിഞ്ഞിട്ടും കരാര്‍ ഒപ്പിടാത്തത് ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: