കോഴിക്കോട്: കോവിഡ് സ്ഥിരീകരിച്ച് സാമൂഹ്യവ്യാപനമുണ്ടായി എന്ന് ഉറപ്പിച്ചതോടെ വെള്ളയില്‍, കല്ലായി, ഒളവണ്ണ കമ്പിളിപ്പറമ്പ് പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണത്തിലായി. ആത്മഹത്യ ചെയ്ത വെള്ളയില്‍ ബിജി റോഡില്‍ കുന്നുമ്മല്‍ എന്‍.പി. കൃഷ്ണന്റെ മൃതദേഹം ഇന്നലെ കോവിഡ് ചട്ടപ്രകാരം മാവൂര്‍ റോഡ് ശ്മശാനത്തില്‍ ആചാരപ്രകാരം സംസ്കരിച്ചു. കോര്പ്പറേഷന് മെഡിക്കല്‍ ഓഫീസര്‍ ആര്.എസ്. ഗോപകുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ കെ.എസ്. അരുണ്‍ദാസ് എന്നിവരാണ് സംസ്കാരചടങ്ങില്‍ പങ്കെടുത്തത്.
ഇന്നലെ വെള്ളയില്‍ ഭാഗത്ത് നിന്ന് 19 പേരുടെയും സ്രവം പരിശോധനയ്ക്കെടുത്തു. കൃഷ്ണന്റെ മൃതദേഹവുമായി നേരിട്ട് സമ്പര്‍ക്കത്തിലായവരുടെയും ബന്ധുക്കളുടെയും സ്രവമാണ് ഇന്നലെ കോഴിക്കോട് ബിച്ച് ആശുപത്രിയില്‍ പരശോധനയ്ക്കായി ശേഖരിച്ചത്. ഇന്ന് വെള്ളയില്‍ ഫിഷറീസ് സ്കൂളില്‍ നിന്ന് നൂറുപേരുടെ സ്രവ സാമ്പിളുകള്‍ ശേഖരിക്കും
വെള്ളയില്‍ ഭാഗത്ത് 34 പേര് പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ 142 പേര് രണ്ടാം സമ്പര്‍ക്ക പട്ടികിയില്‍ ഉള്‍പ്പെട്ടതായി കോര്പ്പറേഷന് മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്.എസ്. ഗോപകുമാര്‍ അറിയിച്ചു.
യുവതിക്ക് കോവിഡ് സ്ഥരീകരിച്ച കല്ലായി പയ്യാനക്കല്‍ മേഖലയിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. 27 പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 37 പേരെ രണ്ടാം സമ്പര്‍ക്ക പട്ടികയിലും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവിടെ 100 പേരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചു. രണ്ട് ഡിവനുകളിലും ഇന്നലെ ആര്‍ആര്‍ടി യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി.
ട്രക്ക് ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ച ഒളവണ്ണ കമ്പിളിപറമ്പില്‍ 100 പേരുടെ സ്രവ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.ബന്ധുക്കളെയും സമ്പര്‍ക്കപട്ടികയിലുള്ളവരെയും സ്രവ പരിശോധനയ്ക്കായി ആശുപത്രികളില്‍ എത്തിച്ച ശേഷം പലരുടേയും പേരുകള്‍ ലിസ്റ്റിലുള്പ്പെടാത്തത് അനിശ്ചിതത്വത്തിനിടയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: