കോഴിക്കോട്: കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ നടത്തിയ എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിക്കാത്തത് വിദ്യാര്‍ത്ഥികളോട് കാട്ടുന്ന കടുത്ത അനീതിയാണെന്ന് എന്‍ടിയു. മാര്‍ച്ച് ആദ്യവാരം തന്നെ ഇവയുടെ മൂല്യനിര്‍ണ്ണയ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയതാണ്. ഇത്രയുമായ മത്സരപരീക്ഷയുടെ ഫലം സ്കൂള്‍ തുറന്ന് ഒരുമാസം പിന്നിടുമ്പോഴും പുറത്തു വിടാത്തതിനെ എന്‍ടിയു ജില്ലാ സമിതി യോഗം ശക്തമായി അപലപിച്ചു.
ഒരു മത്സര പരീക്ഷ എന്ന നിലയില്‍ ഉയര്‍ന്ന നിലവാരക്കാര്‍ വീറോടെ പങ്കെടുക്കുന്ന, അധ്യാപകര്‍ അഹോരാത്രം കഷ്ടപ്പെടുന്ന പരീക്ഷയുടെ നിലവാരം തകര്‍ക്കുന്നതിന് ഈ റിസള്‍ട്ട് വൈകിക്കല്‍ വഴിവെക്കും. വിദ്യാഭ്യാസ വകുപ്പിനോട് എത്രയും പെട്ടെന്ന് റിസള്‍ട്ട് പുറത്തു വിടണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഓണ്‍ലൈന്‍ ആയി ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഷാജിമോന്‍ അധ്യക്ഷനായി. ധനൂപ്.പി.പി, സതീഷ് പാലോറ, ജയപ്രകാശ്, സുബ്ബു കൃഷ്ണന്, സുനില്‍ കുമാര്‍, ശിബി, ജില്ലാ ജനറല്‍ സെക്രട്ടറി കിഷോര്‍ കുമാര്‍, വൈസ് പ്രസിഡന്റ് സി. ബൈജു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: