തൊടുപുഴ : പതിനൊന്നാം ശമ്പള പരിഷ്കരണം നടപ്പാക്കേണ്ട തിയതി കഴിഞ്ഞ് ഒരു വര്‍ഷം തികയുന്ന ജൂലൈ ഒന്നിന് കേരള എന്‍ജിഒ സംഘ് ഇടുക്കി ജില്ലാ കമ്മിറ്റി പ്രതിഷേധ ദിനമായി ആചരിച്ചു.
സര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പിലാക്കുന്ന സര്‍ക്കാര്‍ ജീവനക്കാരെ ദ്രോഹിക്കുന്ന നടപടികളാണ് കഴിഞ്ഞ നാല് വര്‍ഷമായി സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും ഇതിനെതിരെ ജീവനക്കാരുടെ ശക്തമായ നിര കെട്ടിപ്പെടുക്കുന്നതിന് ഫെറ്റോയുടെ നേതൃത്വത്തില്‍ ദേശീയ പ്രസ്ഥാനങ്ങള്‍ മുന്‍ നിരയില്‍ ഉണ്ടാകുമെന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് എന്‍ജിഒ സംഘ് സംസ്ഥാന സമിതിയംഗം ആര്. ഷാജികുമാര്‍ പ്രസ്താവിച്ചു.
പങ്കാളിത്ത പെന്ഷന് നിര്‍ത്തലാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ ഇടത് സര്‍ക്കാര്‍ കൂടുതല്‍ സ്ഥാപനങ്ങളിലേക്ക് അത് അടിച്ചേല്‍പ്പിക്കുകയാണ് ഉണ്ടായത്. ലീവ് സറണ്ടര്‍ മരവിപ്പിച്ച സര്‍ക്കാര്‍ ഇന്ത്യയിലാദ്യമായി ജീവനക്കാരുടെ ശമ്പളം കരിനിയമത്തിലൂടെ പിടിച്ചെടുക്കുകയാണ് ചെയ്തത്. ഒരു വശത്ത് പഞ്ചായത്ത് വകുപ്പിലെതുള്പ്പടെ പെര്‍ഫോമിഗ് ഓഡിറ്റ് വിഭാഗം നിര്‍ത്തലാക്കിയ സര്‍ക്കാര്‍ ഇഷ്ടക്കാരെ പിന്‍വാതിലിലൂടെ നിയമിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നെന്നും അദ്ദേഹം പറഞ്ഞു, പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് വി.കെ സാജന് അദ്ധ്യക്ഷനായി. വി.ആര്. പ്രേം കിഷോര്‍ (സംസ്ഥാന സമിതിയംഗം), കെ.കെ. രാജു (ജില്ലാ സെകട്ടറി), വി.എന്‍. രാജേഷ് (ജില്ലാ ട്രഷറര്‍),വി. ബി. പ്രവീണ്‍, പി.എസ്. സന്തോഷ്, സനല്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: