കട്ടപ്പന: തങ്കമണിയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന വ്യാപാര സ്ഥാപനത്തിനു ഇന്നലെ പുലര്‍ച്ചെ തീ പിടിച്ചു. ബാര്‍ബര്‍ഷോപ്പിനും, കൊല്ലം പറമ്പില്‍ സ്റ്റോഴ്സ് എന്ന പലചരക്ക് കടക്കുമാണ് തീപിടിച്ചത്. ഇരുപത്തഞ്ചു ലക്ഷം രൂപയുടെ പലചരക്കു സാധങ്ങള്‍ കത്തിനശിച്ചു. അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്. തങ്കമണി കുരിശ് പള്ളിക്ക് സമീപം പ്രവര്‍ത്തിച്ചു വന്നിരുന്ന കെ. ജെ. പോളിന്റെ ഉടമസ്ഥതയിലുള്ള കൊല്ലം പറമ്പില്‍ സ്റ്റോഴ്സ് എന്ന പലചരക്ക്, പച്ചക്കറി സ്ഥാപനത്തിലാണ് വെളുപ്പിനെ തീ പടര്‍ന്നത്.
നിയന്ത്രണ വിധേയമല്ലാത്തതിനാല്‍ സമീപവാസികള്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയും തുടര്‍ന്ന് അഗ്നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു. നല്ലരീതിയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ഈ സ്ഥാപനത്തിലും, ചേര്‍ന്നുള്ള ഗോഡൗണിലും ആയി ഏകദേശംഇരുപത്തഞ്ചു ലക്ഷം രൂപയുടെ സ്റ്റോക്ക് ഉïായിരുന്നു. എല്ലാം അഗ്നിക്കിരയായി. ഇതേ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കൊച്ചുപറമ്പില്‍ പ്രദീപിന്റെ ബാര്‍ബര്‍ ഷോപ്പും പൂര്‍ണമായും കത്തിയമര്‍ന്നു. ഷോര്‍ട് സര്‍ക്യൂട് ആവാം അപകടകാരണമെന്നാണ് കണക്കുകൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: