ലഖ്നൗ : സിഎഎയ്ക്കെതിരായ പ്രതിഷേധത്തിന്റെ മറവില്‍ അരങ്ങേറിയ കലാപത്തില്‍ വ്യാപകമായി പൊതുമുതല്‍ നശിപ്പിച്ചവരുടെ വസ്തുവകകള്‍ കണ്ടുകെട്ടാന്‍ ആരംഭിച്ചു. ലഖ്നൗ ജില്ലാ ഭരണകൂടമാണ് ആദ്യഘട്ടത്തില്‍ നടപടി ആരംഭിച്ചത്. പൊതുമുതലും സ്വകാര്യമുതലും നശിപ്പിക്കുന്നവര്‍ക്കെതിരേ ഉത്തര്‍പ്രദേശ് ഗവണ്മെന്റ് കൊണ്ടുവന്ന ഓര്‍ഡിനന്‍സ് പ്രകാരമാണ് വസ്തുവകകള്‍ കണ്ടെത്താന്‍ തുടങ്ങിയിരിക്കുന്നത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് പ്രതിഷേധങ്ങള്‍ അരങ്ങേറിയത്. ഇതിന്റെ മറവില്‍ പൊതുമുതല്‍ നശിപ്പിച്ചതായി തെളിഞ്ഞിട്ടുള്ളവരുടെയെല്ലാം സ്വത്ത് വകകള്‍ കണ്ടുകെട്ടാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിറക്കിയിരുന്നു.
കോണ്‍ഗ്രസ്സ് നേതാക്കളായ സദഫ് ജാഫറൂം പോപ്പുലര്‍ ഫ്രണ്ട് ബന്ധം സംശയിക്കുന്ന മൊഹമ്മദ് ഷൊഹൈബും ഉള്‍പ്പെടെ നേതൃത്വം നല്കിയ കലാപകാരികള്‍ അനേകം സ്വകാര്യ കച്ചവടസ്ഥാപനങ്ങളും ഗവണ്മെന്റ് സ്ഥാപനങ്ങളും തല്ലിത്തകര്‍ത്തിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരേയെന്ന പേരില്‍ കൊടിയ ആക്രമണങ്ങളാണ് ലഖ്നൗവില്‍ ഇവര്‍ നടത്തിയത്. കുറ്റം തെളിയിക്കപ്പെട്ട അമ്പതു പേരില്‍ നിന്ന് 1.55 കോടി രൂപയുടെ വസ്തുവകകള്‍ കണ്ടുകെട്ടാനാണ് ഗവണ്മെന്റ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: