ടൂറിന്: ഇറ്റാലിയന്‍ ലീഗായ സിരീ എ യില്‍ കിരീടപോരാട്ടം ആവേശകരമാകുന്നു. പോയിന്റ് നിലയില്‍ മുന്നില്‍ നില്ക്കുന്ന രണ്ട് ടീമുകളും വിജയം കുറിച്ചു. ഒന്നാം സ്ഥാനത്ത് നില്ക്കുന്ന യുവന്റസ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്് ജെനോവയെ തകര്‍ത്തുവിട്ടു. രണ്ടാം സ്ഥാനക്കാരായ ലാസിയോ പിന്നില്‍ നിന്ന് പൊരുതിക്കയറി ടോറിനോയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്് കീഴടക്കി.
സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ , പാവ്ലോ ഡിബാല എന്നിവരുടെ മികവിലാണ് യുവന്റസ് വിജയം നേടിയത്്. രണ്ട് പേരും ഓരോ ഗോള്‍ വീതം നേടി. മറ്റൊരു ഗോള്‍ ഡഗ്ലസ് കോസ്റ്റയുടെ ബൂട്ടില്‍നിന്നാണ് പിറന്നത്.
അവസാന നിമിഷങ്ങളില്‍ ആന്ദ്രെ പിനാമോണ്ടിയാണ് ജെനോവയുടെ ആശ്വാസ ഗോള്‍ കുറിച്ചത്. ഈ വിജയത്തോടെ യുവന്റസ് 29 മത്സരങ്ങളില്‍ 72 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ലാസിയോ യുവന്റസിനെക്കാള്‍ നാലു പോയിന്റിന് പിന്നിലാണ്. അവര്‍ക്ക് 29 മത്സരങ്ങളില്‍ 68 പോയിന്റാണുള്ളത്.
ടോറിനോക്കെതിരായ മത്സരത്തില്‍ ലാസിയോ പൊരുതിക്കയറുകയായിരുന്നു. അഞ്ചാം മിനിറ്റില്‍ ബെലോട്ടി പെനാല്‍റ്റിയിലൂടെ നേടിയ ഗോളില്‍ ടോറിനോ മുന്നിലെത്തി. ഇടവേളയില്‍ അവര്‍ 1-0 ന് മുന്നില്‍ നിന്നു.
രണ്ടാം പകുതിയില്‍ ലാസിയോ ശക്തമായ പോരാട്ടം കാഴ്ചവച്ചു. 48-ാം മിനിറ്റില്‍ ഗോള്‍ മടക്കുകയും ചെയ്തു. ഇമ്മൊബൈലാണ് ലക്ഷ്യം കണ്ടത്. 72-ാം മിനിറ്റില്‍ അവര്‍ രണ്ടാം ഗോളും നേടി വിജയം സ്വന്തമാക്കി. ഇത്തവണ പറാലോയാണ് സ്കോര്‍ ചെയ്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: