മുംബൈ: ഐപിഎല്‍ ഈ വര്‍ഷം തന്നെ നടത്താനുളള ശ്രമം തുടരുകയാണ് ബിസിസിഐ. പതിമൂന്നാമത് ഐപിഎല്ലിലെ എല്ലാ മത്സരങ്ങളും മുംബൈയില്‍ നടത്തിയേക്കുമെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട്് ചെയ്തുന്നു.
ഐപിഎല്ലിലെ ഭൂരിഭാഗം ഓഹരി ഉടമകളും ഐപിഎല്‍ മുംബൈയില്‍ മാത്രമായി നടത്തണമെന്ന ആശയം മുന്നോട്ടുവച്ചിരിക്കുകയാണെന്ന് വാര്‍ത്ത ഏജന്‍സി വെളിപ്പെടുത്തി.
കൊറോണയെ തുടര്‍ന്ന്് അനിശ്ചിത കാലത്തേക്ക്് മാറ്റിവച്ച ഐപിഎല്‍ സെപ്തംബര്‍ -ഒക്ടോബര്‍ മാസങ്ങളില്‍ നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ബിസിസിഐ. എന്നാല്‍ ഒ്ക്ടോബറില് ഓസ്ട്രേലിയയില്‍ നടത്താനിരിക്കുന്ന ടി 20 ലോകകപ്പ് മാറ്റിവെച്ചാലേ സെപ്തംബര്‍- ഒക്ടോബര്‍ മാസങ്ങളില്‍ ഐപിഎല്‍ നടത്താനാകൂ.
മുംബൈയിലെ കൊറോണ വ്യാപനം നിയന്ത്രണ വിധേയമായാലേ ഐപിഎല്‍ അവിടെ നടത്താനാകൂ. ഒക്ടോബറോടെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായേക്കും. അങ്ങിനെ സംഭവിച്ചാല്‍ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം, ഡി.വൈ.പാട്ടീല്‍ സ്റ്റേഡിയം, ബ്രാബോണ്‍ സ്്റ്റേഡിയം എന്നിവിടങ്ങളിലായി ഐപിഎല്‍ നടത്താനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: