ന്യൂദല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക വദ്ര അനധികൃതമായി കൈവശം വെച്ചിരിക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബംഗ്ലാവ് ഒഴിയാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഓഗസ്റ്റ് ഒന്നിന് മുന്‍പായി ലോധി എസ്റ്റേറ്റിലെ വസതി ഒഴിയാനാണ് പ്രിയങ്കയോട് കേന്ദ്ര നഗരവികസന മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി ഒഴികെയുള്ളവര്‍ക്ക് എസ്പിജി സുരക്ഷ കഴിഞ്ഞ നവംബറില്‍ സര്‍ക്കാര്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ വസതി ഒഴിയാനുള്ള നിര്‍ദേശം വന്നിരിക്കുന്നത്. സിആര്‍പിഎഫിന്റെ ‘ഇസഡ് പ്ലസ്’ സുരക്ഷയാണ് നിലവില്‍ പ്രിയങ്കാഗാന്ധിക്കുള്ളത്. അതുകൊണ്ട് ഈ സുരക്ഷാ വിഭാഗത്തിലുള്ളവര്‍ക്ക് സര്‍ക്കാര്‍ താമസസൗകര്യം നല്കാന് വ്യവസ്ഥയില്ലെന്നാണ് കേന്ദ്ര നഗരവികസന മന്ത്രാലയം വ്യക്തമാക്കി.
ഡല്‍ഹിയിലെ ലോധി എസ്റ്റേറ്റിലെ 35-ാം നമ്പര്‍ വീട്ടിലാണ് പ്രിയങ്ക താമസിക്കുന്നത്. ഓഗസ്റ്റ് ഒന്നിനുശേഷം വസതി ഒഴിഞ്ഞില്ലെങ്കില്‍ നിയമപ്രകാരമുള്ള പിഴ ഈടാക്കുമെന്നും ഉത്തരവില്‍ സൂചിപ്പിക്കുന്നു. മുന്‍ പ്രധാനമന്ത്രിക്കും കുടുംബത്തിനും അഞ്ച് വര്‍ഷം വരെ സുരക്ഷ നല്കിയാല് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: