പത്തനാപുരം: കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ സംയുക്തയോഗത്തിനിടെ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ വാര്‍ഡ് പ്രസിഡന്റിനെ മര്‍ദ്ദിച്ചതായി പരാതി. വിളക്കുടി ധര്‍മ്മപുരി വാര്‍ഡ് പ്രസിഡന്റ് വിനീത് വിജയനാണ് മര്‍ദ്ദനമേറ്റത്.
മുമ്പ് വലിച്ചുകീറിയതായും പട്ടികജാതി വിഭാഗത്തില്‍ പെട്ട തന്നെ ജാതി പറഞ്ഞ് അധിക്ഷേപിച്ചതായും വിനീത് പറഞ്ഞു. കുന്നിക്കോട് എപിപിഎം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന കോണ്‍ഗ്രസ് ഈസ്റ്റ്, വെസ്റ്റ് മണ്ഡലം കമ്മറ്റികളുടെ യോഗമാണ് അടിപിടിയില്‍ കലാശിച്ചത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിനായാണ് യോഗം വിളിച്ചത്. യോഗത്തിനിടെ തനിക്ക് പറയാനുളളത് കേള്‍ക്കണമെന്നാവശ്യപ്പെട്ട് വിനീത് എഴുന്നേറ്റുനിന്ന് സംസാരിച്ചിരുന്നു. യോഗത്തില്‍ വിളിക്കാതെയാണ് പങ്കെടുത്തത് എന്നാരോപിച്ച് മറ്റ് പ്രവര്‍ത്തകര്‍ വിനീത് സംസാരിക്കുന്നത് തടസപ്പെടുത്തി. തുടര്‍ന്ന് തന്നെ കൂട്ടംചേര്‍ന്ന് മര്‍ദ്ദിച്ചൂവെന്നാണ് യുവാവ് പറയുന്നത്. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
അതേസമയം യോഗം നടക്കുന്ന സ്ഥലത്തേക്ക് കടന്നുവന്ന വിനീത് നേതാക്കളെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതായി വിവരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ കുന്നിക്കോട് പോലീസില്‍ പരാതി നല്കി. ഡിസിസി പ്രസിഡന്റ് അഡ്വ. ബിന്ദുകൃഷ്ണ നയിച്ച കാല്‍നട പ്രചാരണ ജാഥയ്ക്ക് പണം പിരിച്ച് നല്‍കാത്തതിന്റെ പേരിലാണ് വാര്‍ഡ് പ്രസിഡന്റു കൂടിയായ യുവാവിനെ മര്‍ദ്ദിച്ചതെന്നാണ് പുറത്ത് വരുന്ന ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: