കൊട്ടാരക്കര: ഉത്തരക്കടലാസ് നഷ്ടപ്പെട്ട സംഭവത്തില്‍ വിദ്യാര്‍ത്ഥികളുടെ ആശങ്ക ഒഴിവാക്കാന്‍ വിദ്യാഭ്യാസവകുപ്പും തപാല്‍ വകുപ്പും തയ്യാറാകണമെന്ന് മുട്ടറ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപക രക്ഷാകര്‍ത്തൃസമിതി ആവശ്യപ്പെട്ടു.
കണക്ക് പൊതുപരീക്ഷയുടെ 61 ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടത്. മെയ് 30ന് രജിസ്റ്റേര്‍ഡ് പാഴ്സലായി കൊട്ടാരക്കര ഹെഡ്പോസ്റ്റോഫീസില്‍ നിന്ന് അയച്ച ഉത്തരക്കടലാസുകള്‍ വിലാസം തെറ്റി എറണാകുളം എസ്ആര്‍വി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എത്തുകയായിരുന്നു. അവിടെ നിന്ന് മൂല്യനിര്ണയക്യാമ്പായ പാലക്കാട് മോയന്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലേക്ക് ജൂണ്‍ 9ന് അയച്ചു എന്നാണ് വിവരം. എന്നാലിതുവരെ ക്യാമ്പില്‍ ഉത്തരക്കടലാസ് ലഭിച്ചിട്ടില്ല.
ജൂലൈ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിക്കാനിരിക്കെ മുട്ടറ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ആശങ്കയിലാണ്. അവരുടെ ഉത്തരക്കടലാസിന്റെ കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് നിലപാട് പ്രഖ്യാപിക്കണമെന്നാണ് അദ്ധ്യാപകരുടെയും രക്ഷാകര്ത്താക്കുളുടെയും ആവശ്യം.
നഷ്ടപ്പെട്ട ഉത്തരക്കടലാസുകള്‍ കണ്ടെത്തുന്നതില്‍ തപാല്‍ വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും പിടിഎ ആവശ്യപ്പെടുന്നു. ഈ ആവശ്യമുന്നയിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറലിനും പിടിഎ നിവേദനം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: