Categories: Wayanad

പ്രളയത്തില്‍ തകര്‍ന്ന കുസുമഗിരി റോഡ് നന്നാക്കാന്‍ നടപടിയില്ല; വാഹന സൗകര്യമില്ലാതെ പ്രദേശവാസികള്‍ ദുരിതത്തില്‍

2018 ലെ മഹാപ്രളയത്തില്‍ റോഡ് തകര്‍ന്നിട്ടും തകര്‍ന്ന റോഡ് നന്നാക്കാന്‍ നടപടിയില്ല.പ്രദേശവാസികളുടെ യാത്ര ദുരിതത്തില്‍. തലപ്പുഴ പുതിയിടം ചോയിമൂല കുസുമഗിരി റോഡ് തകര്‍ന്ന് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും നന്നാക്കാന്‍ നടപടിയില്ല.

Published by

തലപ്പുഴ: 2018 ലെ മഹാപ്രളയത്തില്‍ റോഡ് തകര്‍ന്നിട്ടും തകര്‍ന്ന റോഡ് നന്നാക്കാന്‍ നടപടിയില്ല.പ്രദേശവാസികളുടെ യാത്ര ദുരിതത്തില്‍. തലപ്പുഴ പുതിയിടം ചോയിമൂല  കുസുമഗിരി റോഡ് തകര്‍ന്ന് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും നന്നാക്കാന്‍ നടപടിയില്ല. എന്നാല്‍ എന്‍ആര്‍ഇജിയില്‍ ഫണ്ട് അനുവദിച്ചുവെന്നാണ് പഞ്ചായത്ത് അധികൃതര്‍ നല്‍കുന്ന വിശദീകരണം. 

2018 മഹാപ്രളയത്തില്‍ തകര്‍ന്ന റോഡുകളും പാലങ്ങളും ഒട്ടുമിക്കതും ശരിയാക്കാന്‍ നടപടി ആയെങ്കിലും തലപ്പുഴ പുതിയിടം ചോയിമൂല  കുസുമഗിരി റോഡിന്റെ കാര്യത്തില്‍ അധികൃതര്‍ക്ക് ഇത് വരെ യാതൊരു അനക്കവുമില്ല. ഇടിഞ്ഞത് ഇടിഞ്ഞ പോലെ തന്നെ. 2018ല്‍ ഇടിഞ്ഞ റോഡ് ഇപ്പോള്‍ പുല്ലും കാടും നിറഞ്ഞ അവസ്ഥയിലാണ്. മാത്രവുമല്ല മൂന്ന് മീറ്റര്‍ വീതിയുള്ള റോഡ് ഇടിഞ്ഞതോടെ ഒരാള്‍ക്ക് കഷ്ടിച്ച് നടന്നു പോകാന്‍ മാത്രമെ കഴിയൂ. അതുകൊണ്ട് തന്നെ ഇതിലൂടെ ഒരു വാഹനം കടന്നു പോകുമില്ല. 

ഫലത്തില്‍ നാട്ടുകാരുടെ യാത്ര ദുരിതം തന്നെ. റോഡ് ഇടിഞ്ഞ് സമീപത്തെ കരിവന്‍തൊടി ഷംസുദീന്റെ വീടിന് മുകളില്‍ മണ്ണ് പതിച്ചിട്ടും മാറ്റാനുള്ള ഒരു നടപടിയും അധികൃതര്‍ സ്വീകരിച്ചിട്ടുമില്ല.  റോഡിനെ ആശ്രയിച്ച് പ്രദേശത്തെ നൂറോളം കുടുംബങ്ങള്‍ യാത്ര ചെയ്യുന്നുണ്ട്. റോഡ് ഇടിഞ്ഞതോടെ ഇവരുടെ യാത്ര ഏറെ പരിതാപകരമാണ്. റോഡിന് എന്‍ആര്‍ഇജിഎ ഫണ്ടില്‍ നിന്നും റോഡ് നന്നാക്കാന്‍ ഫണ്ട് വെച്ചിട്ടുണ്ടെന്നും അടുത്ത് തന്നെ നടപടി ഉണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts