അടിമാലി: കുളമാങ്കുഴി വനവാസി കുടിലുകളില്‍ സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
സമീപകാലത്ത് ആത്മഹത്യ ചെയ്ത വനവാസി പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുകയും അവരുടെ വിഷമതകള്‍ നേരിട്ട് മനസ്സിലാക്കുകയും അവര്‍ക്ക് വേണ്ട സഹായ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. ആര്‍എസ്എസ് ഇടുക്കി വിഭാഗ് സംഘചാലക് കെ.എന്‍. രാജു, വിഭാഗ് കാര്യവാഹ് പി. ആര്. ഹരിദാസ്, ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, സേവാഭാരതി സെക്രട്ടറി ടി. ആര്. രഞ്ജിത്ത്, സേവാഭാരതി പ്രചാരക് രാധാകൃഷ്ണന്, ദേവികുളം ജില്ലാ കാര്യവാഹ് എം.ഡി. രാജന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: