കട്ടപ്പന: കട്ടപ്പന-അടിമാലി റോഡിന്റെ ഭാഗമായ ഇരട്ടയാര്‍ നോര്‍ത്ത് റോഡ് തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതായി. റോഡ് തകര്‍ന്ന് ഏറെ നാളുകള്‍ കഴിഞ്ഞിട്ടും നവീകരണത്തിന് താമസം നേരിടുന്നതില്‍ പ്രതിഷേധം ശക്തമാണ്.
രണ്ട് കിലോമീറ്ററോളം വരുന്ന റോഡ് വിവിധ ഇടങ്ങളിലായി തകര്‍ന്ന് വലിയ കുഴികളായി മാറിയിരിക്കുകയാണ്. ഇത് ഇതുവഴി കടന്നു പോകുന്ന വാഹന യാത്രികരുടെ നടുവൊടിക്കുകയാണ്. മാത്രവുമല്ല റോഡിന് വിവിധ ഇടങ്ങളില്‍ വീതിക്കുറവും ഉണ്ട്. റോഡിലെ ഗട്ടറില്‍ ചാടാതെ വാഹനങ്ങള്‍ വെട്ടിക്കുമ്പോള്‍ എതിരെ ഒരു വാഹനം വരുന്ന സാഹചര്യത്തില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതും നിത്യസംഭവമാണ്. മഴക്കാലമായ സാഹചര്യത്തില്‍ ഗട്ടറുകളില്‍ വെള്ളം കെട്ടിക്കിടന്ന് കാല്‍നടയാത്രികരുടെ ദേഹത്ത് വാഹനം കടന്നു പോകുന്ന വേളയില്‍ ചെളിവെള്ളം തെറിക്കുന്നതിനും കാരണമാകുന്നുണ്ട്.
ഈ റോഡില്‍ വെള്ളം ഒഴുകി പോകുവാന്‍ നിര്‍മ്മിച്ചിരിക്കുന്ന ഓടകള്‍ എല്ലാം അടഞ്ഞ നിലയിലുമാണ്. ദിനം പ്രതി യാത്ര ബസുകള്‍ ഉള്‍പെടെ ചെറുതും വലുതുമായ നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന റോഡു കൂടിയാണ് ഇത്. അടിയന്തരമായി റോഡ് നവീകരിക്കാന്‍ വേണ്ടെന്നു നടപടികള്‍ ബന്ധപ്പെട്ടവര്‍ സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: