കട്ടപ്പന: കാര്‍ഷിക മേഖലയില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിച്ച് സജീവമാകാന്‍ ഒരുങ്ങുകയാണ് ഒരു വാട്സ് ആപ് കൂട്ടായ്മ. വാഴവര കേന്ദ്രമായുള്ള സാഫ് കോ വാട്സ് ആപ്പ കൂട്ടായ്മയാണ് കാര്‍ഷിക മേഖലയില്‍ സജീവമാകുവാന്‍ ഒരുങ്ങുന്നത്.
ഇതിന്റെ ഭാഗമായി വാഴവരയില്‍ രണ്ടേക്കര്‍ ഭൂമി പാട്ടത്തിനെടുത്ത് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു. ഇന്ത്യക്ക് അകത്തും വിദേശ രാജ്യങ്ങളില്‍ ഉള്ളവരെയും ഉള്‍പെടുത്തിയാണ് സാഫ് കോ എന്ന പേരില്‍ വാട്സ് ആപ്പ് കൂട്ടായ്മ കട്ടപ്പന വാഴവര കേന്ദ്രീകൃതമായി
രൂപീകരിച്ചത്. നിലവില്‍ 250നു മുകളില്‍ ആളുകള്‍ ഈ കൂട്ടായ്മയില്‍ സജീവമാണ്. ഈ വാട്സ് ആപ് കൂട്ടായ്മയിലെ അംഗങ്ങളുടെ കൂട്ടായ തീരുമാനത്തിന്റെ ഭാഗമായാണ് കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടുള്ള ഒരു സംരംഭം തുടങ്ങാന്‍ തീരുമാനിച്ച് നടപ്പില്‍ വരുത്തുന്നത്.
ഈ കൂട്ടായ്മയിലെ തിരഞ്ഞെടുത്ത ഇരുപത് പേര് അടങ്ങുന്ന ഡയറക്ടര്‍ ബോര്‍ഡാണ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് പുതിയ സംരംഭങ്ങള്‍ തുടങ്ങി ഇവയില്‍ നിന്നു ലഭിക്കുന്ന ലാഭത്തില്‍ ഒരു നിശ്ചിത ശതമാനം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുകയും ഒപ്പം സമൂഹത്തിലെ വിവിധ ആളുകള്‍ക്ക് പ്രയോജനപ്പെടും വിധത്തില്‍ ഒരു വരുമാന മാര്‍ഗ്ഗം കണ്ടത്തുകയുമാണ് ലക്ഷ്യം.
ഇതിന്റെ ഭാഗമായി വാഴവര നിര്‍മ്മലാ സിറ്റി റോഡരുകില്‍ രണ്ട് ഏക്കര്‍ സ്ഥലം ആദ്യഘട്ടത്തില്‍ പാട്ടത്തിനെടുത്ത് ഇവിടെ മുയല് ഫാം തുടങ്ങും. തുടര്‍ന്ന് സമീപത്ത് മീന്‍കുളങ്ങള്‍, ജൈവ പഴം പച്ചക്കറി കൃഷികള്‍, കാര്‍ഷിക മേഖലയില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള് ഉണ്ടാക്കി വിപണനം തുടങ്ങി വിവിധ തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുവാന്‍ ഉദ്ദേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: