പാലക്കാട്; ജില്ലയില്‍ ഇന്നലെ ഏഴ് വയസുകാരന് ഉള്‍പ്പെടെ 17 പേര്‍ക്ക് കൊറോണ. ഇതില്‍ ഒരാള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. അതേസമയം ആറുപേര്‍ രോഗമുക്തരായി. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 278 ആയി.
കുവൈറ്റില്‍ നിന്നെത്തിയ തച്ചമ്പാറ സ്വദേശി (35), കുമരംപുത്തൂര്‍ അരിയൂര്‍ സ്വദേശി (45), കുത്തനൂര്‍ സ്വദേശി (27),ലക്കിടി-പേരൂര്‍ മുളഞ്ഞൂര്‍ സ്വദേശി (29), കോങ്ങാട് മണ്ണന്തറ സ്വദേശി (25), തൃത്താല മേഴത്തൂര്‍ സ്വദേശി (46), ചെന്നൈയില്‍ നിന്നെത്തിയ പെരുമാട്ടി വണ്ടിത്താവളം സ്വദേശി (24). ഇദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്ക് 19ന് രോഗം സ്ഥിരീകരിച്ചിരുന്നു. ചെന്നൈയില്‍ നിന്നും വന്ന എലപ്പുള്ളി സ്വദേശി (22), കേരളശ്ശേരി തടുക്കശ്ശേരി സ്വദേശി (53), കോങ്ങാട് സ്വദേശി (51), മണ്ണൂര്‍ സ്വദേശി(48), ദല്‍ഹിയില്‍ നിന്നെത്തിയ കുത്തന്നൂര്‍ സ്വദേശിനി (47),
പിരായിരി സ്വദേശി (7 ആണ്‍കുട്ടി), സൗദിയില്‍നിന്നും വന്ന മണ്ണൂര്‍ സ്വദേശി (37),ദുബായില്‍ നിന്നെത്തിയ തിരുവേഗപ്പുറ വിളത്തൂര്‍ സ്വദേശി (47) എന്നിവര്‍ക്കും സമ്പര്‍ക്കം വഴി രണ്ടുപേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച ചാലിശ്ശേരി സ്വദേശി (42) കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്റെ സഹപ്രവര്ത്തകന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. കഞ്ചിക്കോട് ഫ്ലോര്‍ മില്ലിലെ ജീവനക്കാരിയായ എലപ്പുള്ളി കൊല്ലങ്കാനം സ്വദേശിനി (37)ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: