ബത്തേരി: അതിര്‍ത്തിയില്‍ അരക്കോടി രൂപ പിടികൂടി.സംസ്ഥാന അതിര്‍ത്തി മൂലഹള്ളയില്‍ വാഹന പരിശോധനക്കിടെ പച്ചക്കറിചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന മതിയായ രേഖകളില്ലാത്ത 48 ലക്ഷത്തി അറുപതിനായിരം രൂപയാണ് പിടികൂടിയത്. സംഭവത്തില്‍ കോഴിക്കോട് കൊടുവള്ളി നെല്ലാംകണ്ടി സ്വദേശി ഷുക്കൂറിനെയും പണം കടത്താനുപയോഗിച്ച് ഗുഡ് ഓട്ടോറിക്ഷയും പോലീസ് കസ്റ്റിഡിയിലെടുത്തു.
ചൊവ്വാഴ്ച ഉച്ചയോടെ ജില്ലാലഹരി വിരുദ്ധ പോലീസ് സ്ക്വാഡും, ബത്തേരി പോലീസും നടത്തിയ വാഹനപരിശോധക്കിടെയാണ് പണം പിടികൂടിയത്. തക്കാളിസൂക്ഷിക്കുന്ന പെട്ടിയില്‍ അടുക്കിയനിലയിലായിരുന്നു പണം. ഗുണ്ടല്‍പേട്ടയില്‍ നിന്നും താമരശ്ശേരിയിലേക്കാണ് പണം കൊണ്ടുപോകുന്നതെന്നാണ് ഷുക്കൂര്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞതെന്ന് പോലീസ് പറഞ്ഞു.
സംഭവത്തില്‍ വാഹനവും കസ്റ്റിഡിയിലെടുത്തിട്ടുണ്ട്. പിടികൂടിയ പണവും പ്രതിയേയും പിന്നീട് കോടതിയില്‍ ഹാജരാക്കി. ബത്തേരി സിഐ പുഷ്പകുമാര്‍, എസ്ഐ സണ്ണി, ജില്ലാലഹരി വിരുദ്ധസ്ക്വാഡ് എസ്ഐ ജോണ്സണ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസാണ് പണം പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: