മാഹി: മാഹിയിൽ ഇന്നലെ അഞ്ച് പേർക്ക് കോ വിഡ് 19 സ്ഥിരീകരിച്ചു . മാഹി ഗവ: ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ്, രണ്ട് അറ്റന്റെർമാർ, ആശുപത്രിയിലെ കുക്ക് എന്നിവർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്, നിത്യേന ഗവ: ഹൗസിൽ നടക്കുന്ന അവലോകന യോഗത്തിൽ പങ്കെടുക്കുന്ന ഗവ: ആയുർവേദ കോളെജിലെ പ്രിൻസിപ്പാലിന് കോവിഡ് സ്ഥിരീകരിച്ചതോടെ മാഹിയിലെ ഉന്നത ഉദ്യോഗസ്ഥരെല്ലാം നിരീക്ഷണത്തിലായി. ഫലത്തിൽ മാഹി ഭരണകൂടം തന്നെ ക്വാറന്റയിനിലാണെന്നതാണ് അവസ്ഥ.
ആയൂർവേദ കോളെജിലെ നിരവധി ഡോക്ടർമാരും, ജീവനക്കാരും, വിദ്യാത്ഥികളും നിരീക്ഷണത്തിൽ കഴിയുകയാണ്. പ്രിൻസിപ്പാൾ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയും തിങ്കളാഴ്ചയും ചാലക്കരയിലെ ഗവ: അയൂർവേദ ഡിസ്പെൻസറി സന്ദർശിക്കുകയും ഏറെ നേരം ജീവനക്കാരുമായി ഇടപഴകുകയും ചെയ്തിരുന്നു . പള്ളൂർ പോലീസ് സ്റ്റേഷനിലെ പോലീസുകാരനു കൂടി കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചുതോടെ സ്റ്റേഷൻ തന്നെ അടച്ചിടേണ്ട അവസ്ഥയിലാണ്.
നിലവിൽ സേനാബലം കുറഞ്ഞ മാഹി പോലീസ് കടുത്ത ജോലി ഭാരത്താൽ വിഷമിക്കുമ്പോഴാണ് പോലീസുകാരന് രോഗം സ്ഥിരീകരിച്ചത് . സ്റ്റേഷനിലെ ഉദ്യോഗസ്ഥരെല്ലാം ക്വാറന്റിനാൽ പോകുന്നതോടെ സ്റ്റേഷന്റെ പ്രവർത്തനം താളം തെറ്റും. സമൂഹ വ്യാപനമുണ്ടായെന്ന് പരിശോധിക്കാൻ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന അമ്പതോളം പേരെ റാൻഡം പരിശോധനയ്‌ക്ക് വിധേയമാക്കിയതിനെ തുടർന്നാണ് മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചത് ‘സമൂഹ വ്യാപനമാണോയെന്ന ആശങ്കയുയർന്നിട്ടുണ്ട്.
മാഹി ആരോഗ്യ വകുപ്പ് ഇക്കാര്യം പരിശോധിച്ച് വരികയാണ്. ആയൂർവേദ മെഡിക്കൽ കോളെജിലെ പ്രിൻസിപ്പാൾ സ്ഥിരമായി അഡ്മിനി ട്രേറ്റരുടെ ഓഫീൽ നടക്കുന്ന അവലോകന യോഗങ്ങളിൽ പങ്കെടുക്കാറുണ്ട്. ആ യോഗങ്ങളിൽ സ്ഥിരമായി പങ്കെടുക്കാറുള്ള ഉന്നത ഉദ്യോഗസ്ഥരും അവരുമായി സമ്പർക്കമുള്ളവരെല്ലാം നിരീക്ഷണത്തിലാണ്. എംഎൽഎ, അഡ്മിനി ട്രേറ്റർ) പോലീസ് സൂപ്രണ്ട്, സർക്കിൾ ഇൻസ്പെക്ടർ, ആർഎം ഒ , ആരോഗ്യ വകപ്പ് ഡപ്യൂട്ടി ഡയരക്ടർ, മുൻസിപ്പാൽ കമ്മിഷർ അങ്ങനെ നിരവധി ഉദ്യോഗസ്ഥരും ഓഫീസ് ജീവനക്കാരും നിരീക്ഷണത്തിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: