തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ആദിവാസി മഹാസഭ ഫോറസ്റ്റ് ഹെഡ് ക്വാര്‍ട്ടേഴ്സ് പടിക്കല്‍ ഉപവാസ സമരം നടത്തി. സമാപന സമ്മേളനം ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. വനം ഉള്ളതു കൊണ്ടാണ് ഈ വകുപ്പ് നിലനില്‍ക്കുന്നത്. വനവാസി സഹോദരങ്ങളാണ് വനസംരക്ഷണം നടത്തുന്നതും. അതിനാല്‍ അവരുടെ ന്യായമായ ആവശ്യങ്ങള്‍ ഉദ്യോഗസ്ഥര്‍ കണ്ടില്ലെന്നു നടിക്കരുതെന്ന് വി.വി. രാജേഷ് പറഞ്ഞു. വന്യജീവികള്‍ക്കിടയില്‍ ജീവന് പണയം വച്ച് കുഞ്ഞുങ്ങളോടൊപ്പം കഴിയുന്ന വനവാസി സഹോദരങ്ങളുടെ സംരക്ഷണം ഉറപ്പാക്കിയില്ലെങ്കില്‍ അതിശക്തമായ സമരത്തിന് ബിജെപി പിന്തുണ നല്‍കുമെന്നും രാജേഷ് പറഞ്ഞു.
ഗോത്ര മേഖലകളിലേയ്ക്കുള്ള ചെക്ക് പോസ്റ്റുകള്‍ പുനഃസ്ഥാപിക്കുക, വന്യമൃഗ ആക്രമണം മൂലം മരണം, ഭവനനാശം, കൃഷിനാശം എന്നിവയ്ക്കുള്ള സഹായം ഉടന്‍ നല്‍കുക, ധന കൈവശ ഭൂമിയില്‍ നില്ക്കുന്ന മരം മുറിക്കുന്നതിനുള്ള ഉത്തരവില്‍ നിന്ന് ആഞ്ഞിലിമരം ഒഴിവാക്കിയത് പുനഃസ്ഥാപിക്കുക. ആദിവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കുവാന് സെറ്റില്‍മെന്റുകള്‍ക്ക് ചുറ്റും കിടങ്ങുകള്‍ നിര്‍മിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് രാവിലെ ആരംഭിച്ച ഉപവാസ സമരം പി.സി. ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് മോഹനന് ത്രിവേണി, ജനറല്‍ സെക്രട്ടറി എസ്. കുട്ടപ്പന്‍കാണി തുടങ്ങി പത്ത് സംസ്ഥാന നേതാക്കളാണ് ഉപവസിച്ചത്. വി. ഉദയകുമാര്‍, ബിനു പട്ടന്‍കുളിച്ചപ്പാറ,കളത്തോട് ശാന്തകുമാര്‍, എം.ആര്. സുരേഷ്, വില്യാന്കാണി, മുരളീധരന് കാണി, കമലാസനന് കാണി, ജി. മധുസൂദനന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: