തൃശൂര്‍: ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എത്ര പട്ടികജാതി, വര്‍ഗ വിഭാഗങ്ങള്‍ക്ക് ജോലി നല്‍കി എന്നതിനെ കുറിച്ച് ധവളപത്രമിറക്കണമെന്ന് ബിജെപി പട്ടിക ജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങളുന്നയിച്ച് പട്ടിക ജാതി മോര്‍ച്ച ചാലക്കുടിയില്‍ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെക്രട്ടറിയേറ്റിലെ എംപ്ലോയ്മെന്റ് സെല്‍ എ. ബി സെക്ഷനുകള്‍ സംയോജിപ്പിക്കാനുള്ള നീക്കം പട്ടികജാതി വര്‍ഗ വിഭാഗങ്ങളെ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് എന്നെന്നേക്കുമായി നീക്കം ചെയ്യാനുള്ള ആസൂത്രിത ഗൂ[ഢാലോചനയുടെ ഭാഗമാണ്.
പട്ടികജാതി വിഭാഗങ്ങളുടെ സ്പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്താതെ പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തികൊണ്ടിരിക്കുന്നു. 2000ഓളം സംവരണ തസ്തികളിലേക്ക് ഒഴിവുകള്‍ ഉണ്ടായിട്ടും നിയമനം നടത്താതെ സര്‍ക്കാര്‍ പട്ടിക ജാതി ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുകയാണ്. ഭൂരിഭാഗം പിഎസ് സി ലിസ്റ്റുകളും കാലാവധി പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ് പട്ടിക വിഭാഗക്കാര്‍ക്ക് നിയമാനുസൃതം ലഭിക്കേണ്ട പത്തു ശതമാനം സംവരണം ഇല്ലായ്മ ചെയ്യാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ അതിശക്തമായ പ്രക്ഷോഭവുമായി പട്ടികജാതി മോര്‍ച്ച മുന്നോട്ട് പോകുമെന്ന് സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് പറഞ്ഞു.
പട്ടിക ജാതി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ ബാബു. ബിജെപി മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്തു. ജില്ലാ കമ്മിറ്റി മെമ്പര്‍ ടി വി ഷാജി. അഡ്വ സജികുറുപ്പ് മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി സനല്‍ എന്നിവര്‍ സംസാരിച്ചു. 81 വകുപ്പുകളിലെ പട്ടികജാതി ഒഴിവുകള്‍ പിഎസ് സിക്ക് റിപ്പോര്‍ട്ട് നല്‍കുക,1967 സംവരണ ഒഴിവുകളില്‍ ഉടനെ നിയമനം നടത്തുക,കേരള സ്റ്റേറ്റ് എംപ്ലോയീസ് സെല്‍ എ,ബി സെക്ഷന്‍ നിലനിര്‍ത്തുക, പട്ടികജാതി വര്‍ഗ വിഭാഗങ്ങള്‍ക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
പട്ടികജാതി ഉദ്യോഗാര്‍ത്ഥികളോടുള്ള ഇടതു സര്‍ക്കാര്‍ വഞ്ചനക്കെതിരെയും വിവിധ ആവശ്യങ്ങളുന്നയിച്ചും ബിജെപി പട്ടികജാതി മോര്‍ച്ച ജില്ലാ കമ്മിറ്റി തൃശൂര്‍ കളക്‌ട്രേറ്റിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ആര്‍ ഹരി ഉദ്്ഘാടനം ചെയ്തു. പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് വി.സി ഷാജി അധ്യക്ഷനായി. പട്ടികജാതി മോര്‍ച്ച ജില്ലാസെക്രട്ടറി സുധീര്‍ ചൂണ്ടല്‍,രാജന്‍ നല്ലങ്കര,പ്രഭാകരന്‍ വടൂക്കര,രാജേഷ് കയ്പമംഗലം,അശോകന്‍ പെരിങ്ങാവ്,ബാബുരാജ് വടക്കാഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: