തൃശൂര്‍: സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി ഈടായി നല്കി 13 കോടി 83 ലക്ഷം രൂപ അടാട്ട് ഫാര്‍മേഴ്സ് ബാങ്കില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മുണ്ടത്തിക്കോട് പഞ്ചായത്തിലെ പെരിങ്ങണ്ടൂര്‍ വില്ലേജില്‍ സര്‍വേ നമ്പര്‍ 352/പി 120.75 സെന്റും അവണൂര്‍ പഞ്ചായത്തിലെ വെളപ്പായ വില്ലേജില്‍ സര്‍വേ നമ്പര്‍ 15/2 188 സെന്റും സര്‍വ്വേ നമ്പര്‍ കാണിച്ച് തട്ടിപ്പ് നടത്തിയെന്നാണ് പരാതി.
ബാങ്ക് ഭരണസമിതി നെല്ല് വാങ്ങി അത്താണി നെല്ല് സംസ്കരണ വിപണന സഹകരണ സംഘത്തിന് നല്കി അരിയാക്കി വിറ്റ് പണവും പലിശയും തിരിച്ചടയ്ക്കുമെന്ന വെള്ളപേപ്പറിലെ കരാറിലാണ് 9 കോടി രൂപ വായ്പ നല്‍കിയത്.
എന്നാല്‍ മുതലും പലിശയുമടക്കം ഒരു പൈസപോലും തിരിച്ചടച്ചില്ല. സംഭവത്തില്‍ വിജിലന്‍സ് കേസ് നിലവിലുï്. ഈ കേസിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് ഭൂമി പുറമ്പോക്കാണെന്ന് കണ്ടെത്തിയത്. പിന്നീട് വന്ന ഭരണസമിതി 2016 മാര്‍ച്ച് 16ന് അനധികൃതമായി പലിശയിനത്തില്‍ 83,34,842 രൂപ വിട്ടു നല്‍കുകയും വെള്ളക്കടലാസിലുള്ള കരാര്‍ പുതുക്കി കൊടുക്കുകയും ചെയ്തു. ഇതിനു പുറമേ ഇതേ കരാറിന്റെ അടിസ്ഥാനത്തില്‍ 2016 മാര്‍ച്ച് 30ന് 4 കോടി രൂപ കൂടി അടാട്ട് ഫാര്‍മേഴ്സ് ബാങ്കില്‍ നിന്ന് വായ്പ പുതുക്കി തട്ടിയെടുത്തുവെന്ന് പൊതുപ്രവര്‍ത്തകനായ ചിറ്റിലപ്പിള്ളി സ്വദേശി സി.കെ സന്തോഷ് നല്കിയ പരാതിയില്‍ പറയുന്നു.
ക്രമക്കേസ് സംബന്ധിച്ച് ലഭിച്ച പരാതിയില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തി ഭരണ സമിതിയെ നേരത്തേ പിരിച്ചുവിട്ടിരുന്നു. പരാതിയില്‍ സമഗ്ര അന്വേഷണം നടത്തി ഉടനെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സഹകരണ രജിസ്ട്രാറോട് മന്ത്രി കടകംപിള്ളി സുരേന്ദ്രന് ഉത്തരവിട്ടിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: