ബെംഗളൂരു: ഇന്ധന വില വര്‍ധനവിനെതിരെ കൊറോണ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി കോണ്‍ഗ്രസ് പ്രതിഷേധം. കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ മുന്‍ സംസ്ഥാന മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവര്‍ നേതൃത്വം നല്കിയ പ്രതിഷേധത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് പങ്കെടുത്തത്.
മാസ്കുകള്‍ കൃത്യമായി ധരിക്കാതേയും സാമൂഹിക അകലം പാലിക്കാതേയുമാണ് പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തത്. ഡി.കെ. ശിവകുമാര്‍ പോലും ശരിയായ രീതിയിലായിരുന്നില്ല മാസ്ക് ധരിച്ചിരുന്നത്.
നഗരത്തില്‍ കൊറോണ കേസുകള്‍ പ്രതിദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതു ജനങ്ങളോട് സാമൂഹിക അകലം പാലിക്കണമെന്നും മാസ്കുകള്‍ ധരിക്കണമെന്നും സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകും ഒരുപോലെ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ നിര്‍ദേശങ്ങളെല്ലാം ലംഘിച്ച് നടത്തിയ പ്രതിഷേധത്തിലൂടെ രോഗ വ്യാപന രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന ആയിരക്കണക്കിനു ആരോഗ്യ പ്രവര്‍ത്തകരുടെ പ്രയത്നത്തെയും വാക്കുകളേയുമാണ് ഇരുവരും ഇല്ലാതാക്കിയത്. ക്യൂന്‍സ് റോഡല്‍ കൂടി നടത്തിയ റാലിയിലും വേണ്ടത്ര അകലം പാലിക്കാതെയാണ് നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധിച്ചത്.
സൈക്കിള്‍ റാലിയില്‍ മുദ്രാവാക്യം വിളിക്കുമ്പോഴും മറ്റും മാസ്കുകള്‍ അലസമായാണ് പ്രവര്‍ത്തകര്‍ ധരിച്ചിരുന്നത്. നഗരത്തില്‍ പ്രതിദിനം സാമൂഹിക അകലം പാലിക്കാതെ നില്ക്കുന്നവരില് നിന്നും മാസ്കുകള്‍ ധരിക്കാത്തവരില്‍ നിന്നും ബിബിഎംപി മാര്‍ഷലുകള്‍ പിഴ ഈടാക്കുന്നുണ്ട്.
സംസ്ഥാനത്ത് പ്രത്യേകിച്ച് ബെംഗളൂരുവില്‍ കൊറോണ രോഗ വ്യാപനം നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ആവര്‍ത്തിക്കുന്ന സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറുമാണ് നിയമലംഘനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലഘിച്ചതിന് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: