ന്യൂദല്‍ഹി:: കോവിഡ് 19 നെതിരായ വാക്സിന് ലഭ്യമാകുന്ന മുറയ്ക്ക്, വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനെപ്പറ്റിയുള്ള മുന്നൊരുക്കങ്ങളും ആസൂത്രണങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തി. ബൃഹത്തായ ജനസംഖ്യയുള്ള രാജ്യത്ത് വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമ്പോഴുണ്ടാകുന്ന ചില പ്രശ്നങ്ങള്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
രോഗ സാധ്യത ഏറെയുള്ള ആളുകള്‍ക്ക് മുന്‍ഗണന, മരുന്ന് വിതരണ ശൃംഖല സംവിധാനത്തിന്റെ ശരിയായ നടത്തിപ്പ്, വാക്സിനേഷനുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ ഏകോപനം, എന്നിവ കൂടാതെ ഈ ദേശീയ ഉദ്യമത്തില്‍ സ്വകാര്യ മേഖലയുടെയും പൗര സമൂഹത്തിന്റെയും പങ്കും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ ദേശീയ പ്രയത്നത്തിന് നാല് മാര്‍ഗ നിര്‍ദേശ തത്വങ്ങള്‍ പ്രധാനമന്ത്രി വിശദീകരിച്ചു. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആരോഗ്യ മേഖലയ്ക്ക് പുറത്തുള്ള കൊറോണ പ്രതിരോധ പ്രവര്‍ത്തകര്‍, സാധാരണക്കാരില്‍ രോഗ സാധ്യതയുള്ളവര്‍ തുടങ്ങി രോഗ സാധ്യത കൂടുതല്‍ ഉള്ള ആള്‍ക്കാരെ കണ്ടെത്തി മുന്‍ഗണന നല്കി ആദ്യം വാക്സിന് നല്‍കുകയാണ് ഒന്നാമത്തേത്. രണ്ടാമതായി ‘ആര്‍ക്കും എവിടേയും ‘ എന്ന നിലയില്‍ വാക്സിനേഷന് പ്രവര്‍ത്തനം നടത്തുക. അതായത് ദേശ ഭേദമില്ലാതെ ആര്‍ക്കും എവിടെയും വാക്സിന് ലഭ്യമാക്കുക. വാക്സിന്, താങ്ങാനാവുന്ന ചെലവില്‍ ഒരാളെപ്പോലും ഒഴിവാക്കാതെ സാര്‍വത്രികമായി ലഭ്യമാക്കുക എന്നതാണ് മൂന്നാമതായി പ്രധാനമന്ത്രി മുന്നോട്ട് വച്ച നിര്‍ദേശം. നാലാമതായി , വാക്സിന് നിര്‍മാണം മുതല്‍ നല്കുന്നതു വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സാങ്കേതിക വിദ്യയുടെ സഹായവും, യഥാസമയ നിരീക്ഷണവും ഏര്‍പ്പെടുത്തണം.
ഈ ദേശീയ ഉദ്യമത്തിന് അടിത്തറയാകുന്നതിനും എല്ലാവര്ക്കും സമയബന്ധിതമായി വാക്സിന് നല്‍കുന്നതിനും നിലവില്‍ ലഭ്യമായ സാങ്കേതിക വിദ്യാ സൗകര്യങ്ങള്‍ വിശദമായി പരിശോധിക്കാന്‍ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.
ബൃഹത്തായ വാക്സിനേഷന് പദ്ധതിക്കുള്ള വിശദമായ ആസൂത്രണ രേഖ ഉടന്‍ തയ്യാറാക്കാനും നരേന്ദ്രമോദി നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: