മണ്ണാര്‍ക്കാട്: നഗരസഭയിലെ നാട്ടുകാരുടെ ഏറെക്കാലത്തെ ആവശ്യമായിരുന്ന തോരാപുരം പാലത്തിന്റെ ശിലാസ്ഥാപനം നടന്നു. തോരാപുരം കോളനിക്കാര്‍ക്ക് വര്‍ഷകാലത്ത് തങ്ങളുടെ ശ്മശാനത്തിലേക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. ഇതിനാണ് പരിഹാരമായിരിക്കുന്നത്. തോരാപുരം – ചേലേങ്കര മേഖലയിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്താനും ഗതാഗത സ്തംഭനമുള്ളപ്പോള് ടൗണില്‍ നിന്ന് ദേശീയ പാതയില്‍ എത്തിച്ചേരാനും പാലം ഉപകരിക്കും. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പൊതു മരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് പാലത്തിന്റെ തറക്കല്ലിട്ടത്. എന്‍. ഷംസുദീന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ അദ്ധ്യക്ഷ എം.കെ. സുബൈദ, ഉപാദ്ധ്യക്ഷന്‍ ടി.ആര്. സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: