തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിക്കും. ഇതോടൊപ്പം ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിങ് ഇംപേര്‍ഡ്), എസ്എസ്എല്‍സി (ഹിയറിങ് ഇംപേര്‍ഡ്), എഎച്ച്എസ്എല്‍സി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും. ഫലം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പിആര്‍ഡി ലൈവിലും ലഭിക്കും. ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്പര്‍ നല്കിയാല് വിശദമായ ഫലം അറിയാം. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും നിന്ന് പിആര്‍ഡി ലൈവ് (prd live) ഡൗണ്‍ലോഡ് ചെയ്യാം. നാലു ലക്ഷത്തിലധികം പേരാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയത്.
ഫലം അറിയാന്‍
keralaresults.nic.in, keralapareekshabhavan.in, www.result.kite.kerala.gov.in, sslcexam.kerala.gov.in, prd.kerala.gov.in ‘സഫലം 2020’ എന്ന മൊബൈല്‍ ആപ് വഴിയും ഫലം അറിയാം. എസ്എസ്എല്‍സി (എച്ച്ഐ) ഫലം sslchiexam.kerala.gov.in ലും ടിഎച്ച്എസ്എല്‍സി (എച്ച്ഐ) ഫലം thslchiexam.kerala.gov.in ലും ടിഎച്ച്എസ്എല്‍സി ഫലം thslcexam.kerala.gov.inലും എഎച്ച്എസ്എല്‍സി ഫലംahslcexam.kerala.gov.in ലും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: