മാഞ്ചസ്റ്റര്‍: മുപ്പത്തിയൊന്ന് അംഗ പാക്കിസ്ഥാന് ടീം ക്രിക്കറ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ടിലെത്തി. ഇരുപത് കളിക്കാരും പതിനൊന്ന് ജീവനക്കാരുമാണ് സംഘത്തിലുള്ളത്. കൊറോണ സ്ഥിരീകരിച്ച പത്ത് കളിക്കാരില്‍ ആറുപേരെ ഒഴിവാക്കിയാണ് പാക് ടീം ഇംഗ്ലണ്ടിലെത്തിയത്.
ലാഹോറില്‍ നിന്ന് ചാര്‍ട്ടേര്‍ഡ് വിമാനത്തിലാണ് ടീം എത്തിയത്. മാസ്ക് ധരിച്ച ടീം അംഗങ്ങള്‍ സാമൂഹിക അകലം പാലിച്ചാണ് ഓരോരുത്തരായി വിമാനത്തില്‍ നിന്ന് ഇറങ്ങിയത്. കൊറോണ പരിശോധനയ്്്ക്ക് വിധേയരായശേഷം പാക് ടീം പതിനാല് ദിവസം ക്വാറന്റൈനില്‍ പ്രവേശിക്കും. ക്വാറന്റൈനില്‍ പൂര്‍ത്തിയാക്കിയശേഷം ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കാനായി പാക് ടീം ജൂലൈ പതിമൂന്നിന് ഡെര്‍ബിഷയറിലേക്ക് പോകും. മൂന്ന് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി 20 മത്സരങ്ങളും ഉള്‍പ്പെടുന്നതാണ് പരമ്പര.
ഇംഗ്ലണ്ടില്‍ എത്തിച്ചേര്‍ന്ന പാക്കിസ്ഥാന് താരങ്ങള്‍: അസര്‍ അലി (ക്യാപ്റ്റന്‍), ബാബര്‍ അസം (വൈസ് ക്യാപ്റ്റന്‍), അബിദ് അലി, ആസാദ് ഷഫീഖ്, ഫഹീം അഷ്റഫ്, ഫാവദ് അലം, ഇഫ്തിഖര്‍ അഹമ്മദ്, ഇമാദ് വാസിം, ഇമാം – ഉള്- ഹഖ്, ഖുഷ്ദില്‍ ഷാ, മുഹമ്മദ് അബ്ബാസ്, മുസ ഖാന്, നസീം ഷാ, രോഹയ്ല് നസീര്‍, സര്‍ഫ്രാസ് അഹമ്മദ്, ഷഹീന് ഷാ അഫ്രീദി, ഷാന്‍ മസൂദ്, സോഹയ്ല്‍ ഖാന്, ഉസ്മാന് ഷിന്‍വാരി, യാസില്‍ ഷാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: