Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അറിവിന്റെ വികാസ സങ്കോചങ്ങള്‍

പുരാണകഥകളില്‍ ശിവഭഗവാന്റെ എടുത്തുചാട്ടമായി ചിത്രീകരിക്കപ്പെടുന്നത് മേല്‍പറഞ്ഞ നേര്‍ബുദ്ധിയാണ്.

ടി.എം. ജയരാമന്‍ by ടി.എം. ജയരാമന്‍
Jun 30, 2020, 03:00 am IST
in Samskriti

സംശുദ്ധ അപരോക്ഷ ചൈതന്യത്തിന്റെ വിവര്‍ത്തം വഴിയുള്ള വികാസ സങ്കോചങ്ങളെ മറ്റൊരു വിധത്തില്‍ നോക്കുമ്പോള്‍ അറിവിന്റെ വികാസ സങ്കോചങ്ങളായി കാണാവുന്നതാണ്. പരബ്രഹ്മത്തില്‍ ബോധം, ബുദ്ധി എന്നീ കല്പനകളൊന്നും ചേരില്ല. അവിടെ അപരോക്ഷജ്ഞാനം മാത്രമേയുള്ളു.

ആദ്യവിവര്‍ത്തമായ പരമേശ്വരസങ്കല്പത്തില്‍ കാലം എന്ന ഉപാധിയും അതിന്റെ ഫലമായുള്ള സംശുദ്ധബോധവും നേര്‍ബുദ്ധിയും ആരംഭിക്കുന്നു. അവിടെ രാഗദ്വേഷങ്ങളില്ല. ‘ഞാന്‍’ എന്ന ബോധവും കാലബോധവും രണ്ടല്ല.  

പുരാണകഥകളില്‍ ശിവഭഗവാന്റെ എടുത്തുചാട്ടമായി ചിത്രീകരിക്കപ്പെടുന്നത് മേല്‍പറഞ്ഞ നേര്‍ബുദ്ധിയാണ്.

തുടര്‍ന്നുള്ള വികാസങ്ങളെല്ലാം വക്രബുദ്ധിയുടെ വികാസങ്ങളാകുന്നു. വിവരജ്ഞാനത്തിന് വക്രബുദ്ധി വേണം. രണ്ടല്ലാത്ത ‘ഞാന്‍’ എന്ന ബോധവും കാലബോധവും വേര്‍പിരിയുകയും വേണം. വിവരം കാലബോധത്തിലാണ്, അറിയാന്‍ ‘ഞാന്‍’ വേണംതാനും. അദൈ്വതിയുടെ വീക്ഷണത്തില്‍ എല്ലാ വിവരജ്ഞാനങ്ങളും അജ്ഞാനമാകുന്നു.

അജ്ഞാനം (മായ) തുടങ്ങുന്നത് നിയന്താവ് എന്ന ആദിനാരായണ(വിഷ്ണു) സങ്കല്പത്തില്‍ നിന്നാണ്. വിഷ്ണുഭഗവാനില്‍ സങ്കല്പപ്രവാഹത്തിലെ  പുനര്‍പ്രവേശനം എന്ന കറങ്ങല്‍വഴി ഭൂതം, വര്‍ത്തമാനം, ഭാവി എന്നിങ്ങനെ ത്രികാലബോധമുണ്ടാകുന്നു. കാര്യകാരണബന്ധങ്ങളും നിയന്ത്രണബോധവുമുണ്ടാകുന്നു. മായയുടെ പ്രയോക്താവ് വിഷ്ണുഭഗവാനാണല്ലോ. ശിവചൈതന്യം വിഷ്ണുമായയില്‍ പ്രവേശിക്കുമ്പോഴാണല്ലോ പഞ്ചഭൂതങ്ങളുണ്ടാകുന്നത്. ശിവഭഗവാനിലെ കാലബോധം എന്ന മായാസ്പര്‍ശം വിഷ്ണുഭഗവാനിലെത്തുമ്പോള്‍ പൂര്‍ണ്ണമായാസ്വരൂപമായി മാറുന്നു.

ഒരു കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കണമെങ്കില്‍ വിദ്യുച്ഛക്തി മാത്രം പോരാ, അതിന്റെ കൂടെ ഒരു കാലപ്രമാണം(ക്ലോക്ക്) കൂടി വേണം. ക്ലോക്കിലെ കാലപ്രവാഹമാണ് നേര്‍ബുദ്ധി. അവിടെ പ്രത്യേക വിവരങ്ങളില്ല. വ്യത്യസ്ത പ്രമാണങ്ങളിലുള്ള കാലപ്രവാഹങ്ങള്‍ കൂടിക്കലരുമ്പോഴാണ് (അധ്യാസം, സൂപ്പര്‍ ഇംപൊസിഷന്‍) വിവരജ്ഞാനമുണ്ടാകുന്നത്. അദൈ്വതപദ്ധതിയില്‍ എല്ലാ വിവരജ്ഞാനങ്ങളും (ശാസ്ത്രങ്ങളും) അജ്ഞാനമാണെന്ന് മുന്‍പ് സൂചിപ്പിച്ചുവല്ലോ.

കമ്പ്യൂട്ടറിലെ സ്പന്ദനപ്രവാഹങ്ങളില്‍ പുനര്‍പ്രവേശനം (ഫീഡ്ബാക്ക്) വഴി മുന്‍വിവരജ്ഞാനം ഇപ്പോള്‍ പ്രയോഗിച്ച് ഭാവിയെ നിയന്ത്രിക്കാറുണ്ടല്ലോ. ഇതിന്റെയെല്ലാം ആദിമാതൃകയാണ് വിഷ്ണുമായ. എല്ലാം മിഥ്യാബോധങ്ങളാകുന്നു. എന്നാല്‍ ഇവിടെ നേര്‍ബുദ്ധി നഷ്ടപ്പെട്ടിട്ടില്ലെന്നും, അവശ്യം വേണ്ടതാണെന്നും ശ്രദ്ധിക്കുക.

നമ്മുടെ വേദങ്ങള്‍ അന്നമാണ് ബ്രഹ്മം, പ്രാണനാണ് ബ്രഹ്മം, മനസ്സാണ് ബ്രഹ്മം എന്നിങ്ങനെ വ്യത്യസ്ത തലങ്ങളില്‍ നില്‍ക്കുന്നവര്‍ക്ക് വ്യത്യസ്ത ഉപദേശങ്ങള്‍ നല്‍കുന്നുണ്ടല്ലോ. ‘ക്രബുദ്ധിയാണ് ബ്രഹ്മം’ എന്ന തലത്തിലാണ് ഇന്നത്തെ പാശ്ചാത്യരും, അവരെ  പിന്‍പറ്റി ആധുനികലോകവും നിലപാടെടുത്തിരിക്കുന്നത്. അവര്‍ വക്രബുദ്ധിയെ ബോധം എന്നുവിളിച്ച് അതാണ് പരമചൈതന്യം എന്ന് ഉറച്ചുവിശ്വസിക്കുന്നു. വക്രബുദ്ധിയുടെ ബോധവും നേര്‍ബുദ്ധിയുടെ കാലബോധവും കടന്നുവേണം പരമപദത്തിലെത്താനെന്ന് ഇനിയെങ്കിലും മനസ്സിലാക്കുക.

വക്രബുദ്ധിയില്‍ നിന്ന് നേര്‍ബുദ്ധിയിലെത്താനുള്ളതാണ് ശരിയായ ശാസ്ത്രപഠനം. അതിനായി കാലത്തില്‍ നിന്നുകൊണ്ട് നടത്തുന്ന പഠനങ്ങളാണ് ശരിയായ ആധുനികശാസ്ത്ര പഠനങ്ങള്‍. അതോടൊപ്പംതന്നെ മായയുടെ ലോകത്ത് മായാസ്പര്‍ശമില്ലാതെ ജീവിക്കാനുള്ള പഠിപ്പു കൂടി ആകേണ്ടതാണെന്നും ഓര്‍ക്കുക. അവിദ്യാ മായ എന്നും വിദ്യാമായ എന്നും രണ്ടുണ്ടല്ലോ.

നമ്മുടെ സമ്പ്രദായത്തില്‍ വികാസ സങ്കോചങ്ങള്‍ പ്രപഞ്ചത്തിനല്ല, വിവര്‍ത്തം വഴി അറിവിനാണ്. മഹാപ്രളയം എന്ന വിവര/വിഷയ ജ്ഞാനങ്ങളുടെ  പൂര്‍ണ്ണ അഭാവത്തില്‍പ്പോലും ബീജചൈതന്യം ആലിലകൃഷ്ണനായി നീന്തിക്കളിക്കുന്നു. കാലാതീതമായി നിലനില്‍ക്കുന്നു. അപരോക്ഷജ്ഞാനത്തിന് ഉത്പത്തിനാശങ്ങള്‍ ഇല്ല.

കരാരവിന്ദേന പദാരവിന്ദം

മുഖാരവിന്ദേ വിനിവേശയന്തം

വടസ്യ പത്രസ്യ പുടേ ശയാനം

ബാലം മുകുന്ദം മനസാ സ്മരാമി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

Kerala

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

Kerala

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

India

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

India

ശ്രദ്ധേയമായി യുവകൈരളി കോണ്‍ഫ്ലുവന്‍സ്; വികസിത ഭാരതത്തിന് ആത്മനിര്‍ഭരരായ യുവജനത കരുത്തുപകരണം: ജെ. നന്ദകുമാര്‍

പുതിയ വാര്‍ത്തകള്‍

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

നിതിൻ രാജിന്റെ ആത്മഹത്യ ദേശീയ പട്ടികജാതി കമ്മീഷൻ കേസെടുത്തു

ഇതിഹാസ ഗായിക വിടപറയുമ്പോള്‍

സ്വയം സേവകരെ കാണാൻ ആഗ്രഹിച്ചു, പക്ഷേ…

വൈറൽ താരത്തെ കേരളത്തിലെത്തിച്ച് വിവാഹം നടത്തിയ സംഭവം: രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ച് വിശ്വഹിന്ദു പരിഷത്ത്

ആശാ ഭോസ്ലെ; ഭാവവൈവിധ്യങ്ങളുടെ സുഗന്ധം

നിതിൻ രാജിന്റെ മരണം: ജാതി അധിക്ഷേപം മറയ്‌ക്കാൻ ശ്രമം, പോലീസിൽ നിന്നും നീതി പ്രതീക്ഷിക്കുന്നില്ലെന്ന് കുടുംബം

‘ഞാൻ അജ്മീറിലാണ് മോണാലിസ ഒളിച്ചോടി’യെന്ന് വീഡിയോയുമായി ഫർമാൻ, ഒളിപ്പിച്ചതെന്ന് കുടുംബം: ഇനി ആടുമേയ്‌ക്കാൻ പോകുമോ എന്ന് സോഷ്യൽ മീഡിയ

റിയാദ് എയർ എൻഡിസി കണ്ടന്റ് വെർട്ടെയിൽ പ്ലാറ്റ്ഫോമിൽ ലൈവ്; ആഗോള വിതരണ ശൃംഖല വിപുലീകരണത്തിൽ നിർണായക നേട്ടം

കണ്ണൂരിൽ വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ പീഡിപ്പിച്ച പള്ളി വികാരി അറസ്റ്റിൽ: അഖിൽ ജോഷി കേസൊതുക്കാൻ സമ്മർദ്ദം ചെലുത്തുന്നുവെന്ന് കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.