വടകര: ചുറ്റും മതിലാണ്, ഒരാള്‍ പൊക്കത്തില്‍ കെട്ടി ഉയര്‍ത്തിയ മതില്. എന്നാല്‍ ഇതൊരു ജയില്‍ അല്ല. അറുപത്തിയാറു വയസുള്ള ശാരീരിക അസ്വസ്ഥതകളുള്ള വീട്ടമ്മ താമസിക്കുന്ന വീടാ ണ് മതിലി നുള്ളില്‍.
ഏറാമല ഗ്രാമപഞ്ചായത്തിലെ 24-ാം വാര്‍ഡില്‍ ഞെരളത്ത് രാജിയമ്മയെ യാണ് സഹകരണ സൊ സൈറ്റി മതില്‍കെട്ടി ഉയര്‍ത്തി ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. തന്നെക്കാള്‍ ഉയരമുള്ള മതിലിനോട് ചേര്‍ന്ന് സിമന്റ് കട്ടകള്‍ കൊണ്ട് താല്‍ക്കാലികമായി നിര്‍മിച്ച പടികള്‍ കയറിയിറങ്ങിയാണ് ഒറ്റയ്ക്ക് താമസിക്കുന്ന ഇവര്‍ വീട്ടില്‍ നിന്നും ഒന്ന് പുറത്തിറങ്ങുന്നത്.
വീടിനു ചുറ്റുമുള്ള പ്രദേശം വടകര ബ്ലോക്ക് എംപ്ലോ യീസ് കോ-ഓപ് സൊസൈറ്റി വാങ്ങി ചുറ്റും മതില് ക്കെട്ടിയപ്പോഴാണ് രാജിയമ്മയുടെ വീടും സ്ഥലവും അതിനുള്ളിലായത്. രാജിയമ്മയുടെ വീടും സ്ഥലവും വാങ്ങാന്‍ സൊസൈറ്റി ശ്രമം നടത്തിയിരുന്നു. എന്നാല്‍ കുടുംബപരമായി കൈവശം വന്ന ഭൂമി ആര്‍ക്കും വില്ക്കാനിഷ്ടമില്ലാത്തതിനാല് സ്ഥലം നല്‍കിയതുമില്ല.
ജനതാദളിന്റെ നേതൃത്വത്തിലുള്ള സൊസൈറ്റി വീടിനുചുറ്റും മതില് കെട്ടിയുയര്ത്തിയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. കടുത്ത മനുഷ്യാവകാശ ലംഘനമുണ്ടായിട്ടും പഞ്ചായത്ത് ഭരിക്കുന്ന എല്‍ഡിഎഫോ, ഗ്രാമപഞ്ചായത്ത് അംഗമോ, പരാതി നല്‍കിയിട്ടും ജില്ലാ ഭരണകൂടമോ, പ്രദേശത്തെ രാഷ്ട്രീയ നേതാക്കളോ ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല.
വീട്ടില്‍ നിന്ന് പുറത്തുപോയിവരുമ്പോള്‍ നാട്ടുകാരാണ് വീട്ടിലേക്കുള്ള പടികള്‍ കയറാന്‍ രാജിയമ്മയെ സഹായിക്കാറ്. നാലുപാടും കെട്ടിയ മതിലുകള്‍ക്കുള്ളില്‍ നിന്നും പടികള്‍ പോലും കയറാന്‍ പറ്റാതെ തന്റെ സഞ്ചാരത്തിനായി അധികാരികളുടെ കനിവ് കാത്തിരിക്കുകയാണ് രാജിയമ്മ. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്. പ്രഫുല്‍ കൃഷ്ണന് രാജിയമ്മയുടെ വീട് സന്ദര്‍ശിച്ചു. വീട്ടമ്മയോടുള്ള മനുഷ്യാവകാശ ലംഘനത്തില്‍ പ്രതിഷേ ധിക്കുകയും ചെയ്തു. അവകാശ പോരാട്ടങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: