കാസര്‍ഗോഡ്: 2020 ജൂണ്‍ 20ന് പുറത്തിറങ്ങിയ ചന്ദ്രിക ആഴ്ചപതിപ്പില്‍ കേരളത്തിലെ പ്രബല ഹിന്ദു സമുദായ വിഭാഗമായ തീയ്യ സമുദായത്തിലെ സ്ത്രീകളുടെ സ്ത്രീത്വത്തെ അപമാനിക്കത്തക്കവിധത്തില്‍ ലേഖനം എഴുതിയ ഷിത്തോര്‍ പി ആറും ചന്ദ്രിക ആഴ്ചപ്പതിപ്പും മാപ്പു പറഞ്ഞ് ലേഖനം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് തീയ്യ മഹാസഭ സംസ്ഥാന പ്രസിഡണ്ട് ഗണേശന് അരമങ്ങാനം പ്രസ്താവിച്ചു.
സംസ്കാരം കൊണ്ടും പാരമ്പര്യം കൊണ്ടും വിശ്വാസത്തെ മുറുകെപ്പിടിച്ച് ജീവിക്കുന്ന മലബാറിലെ പ്രബല സമുദായമായ തീയ്യ സമുദായത്തിലെ പഴയ തലമുറയിലെ മുഴുവന്‍ സ്ത്രീകളെയും ചരിത്രം വളച്ചൊടിച്ച് വേശ്യകളാക്കി ചിത്രീകരിച്ച് അപമാനിക്കുകയാണ് ലേഖകന്‍ തന്റെ ലേഖനത്തിലൂടെ ചെയ്തിട്ടുള്ളത്. അടിയന്തിരമായി പ്രസ്തുത ലേഖനം പിന്‍വലിക്കാന്‍ ചന്ദ്രിക തയ്യാറായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ കക്ഷി രാഷ്ട്രീയത്തിനപ്പുറം തിയ്യ സമുദായത്തിലെ എല്ലാവരെയും പങ്കെടുപ്പിച്ചു കൊണ്ട് ശക്തമായ പ്രക്ഷോഭത്തിന് തിയ്യ മഹാസഭ മുന്നിട്ടിറങ്ങുമെന്ന് ഗണേഷന് അരമങ്ങാനം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: