Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

നഗരത്തെ ഭീതിയിലാഴ്‌ത്തി തെരുവുനായക്കൂട്ടങ്ങള്‍ രാത്രിയില്‍ റോഡുകള്‍ കീഴടക്കുന്നു

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരം, ലിങ്ക് റോഡ്, ആനി ഹാള്‍ റോഡ് പരിസരം, ബീച്ച്, പാളയം, വലിയങ്ങാടി, കോടതി പരിസരം, വൈക്കം മുഹമ്മദ് ബഷീര്‍ റോഡ്, ഫ്രാന്‍സിസ് റോഡ്, ബസ് സ്റ്റാന്റ് പരിസരങ്ങള്‍ എന്നിവിടങ്ങളിലാണ് തെരുവുനായകളുടെ ശല്യം കൂടുതലുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2020, 01:31 pm IST
in Kozhikode

കോഴിക്കോട്: നഗരത്തെ ഭീതിയിലാഴ്‌ത്തി തെരുവുനായ ക്കൂട്ടങ്ങള്‍. ഭക്ഷണം ലഭിക്കാതായതോടെ തെരുവുനായ ക്കൂട്ടങ്ങള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ അക്രമ കാരികളാകുകയാണ്. ലോക്ഡൗണ്‍ സമയത്ത് പോലീസും വിവിധ സന്നദ്ധ സംഘടനകളും പലയിടങ്ങളിലും തെരുവു നായകള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നെങ്കിലും ഇപ്പോള്‍ അതില്ല. കഴിഞ്ഞ ദിവസം വലിയങ്ങാടിയില്‍ അഞ്ചുപേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. പന്നിയങ്കരയിലും പുതിയപാലത്തും ഒരാള്‍ക്ക് വീതവും കഴിഞ്ഞദിവസം കടിയേറ്റിരുന്നു.  

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരം, ലിങ്ക് റോഡ്, ആനി ഹാള്‍  റോഡ് പരിസരം, ബീച്ച്, പാളയം, വലിയങ്ങാടി, കോടതി പരിസരം, വൈക്കം മുഹമ്മദ് ബഷീര്‍ റോഡ്, ഫ്രാന്‍സിസ് റോഡ്, ബസ് സ്റ്റാന്റ് പരിസരങ്ങള്‍ എന്നിവിടങ്ങളിലാണ് തെരുവുനായകളുടെ ശല്യം കൂടുതലുള്ളത്. രാത്രിയായാല്‍ മിക്കറോഡുകളിലും നായക്കൂട്ടങ്ങളിറങ്ങുകയാണ്. രാത്രിയില്‍ വാഹനയാത്രക്കാര്‍ കുറവായതിനാല്‍  അത്യാവശ്യ കാര്യങ്ങള്‍ക്കായി പുറത്തിറങ്ങുന്ന കാല്‍നടയാത്രക്കാരുടെയും വാഹനങ്ങളുടെയും പിന്നാലെ നായകള്‍ കുരച്ചുകൊണ്ട് ഓടുന്നത് സ്ഥിരം കാഴ്ചയാണ്. മിക്കസ്ഥലങ്ങളിലും തെരുവുവിളക്കുകള്‍ കത്താത്തതും യാത്രക്കാര്‍ക്ക് ദുരിതമായിരിക്കയാണ്. ഇരുചക്രവാഹനങ്ങള്‍ക്ക് കുറുകെ നായകള്‍ ചാടുന്നതും ഏറെ അപകടങ്ങളുണ്ടാക്കുന്നുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് എലത്തൂരില്‍ വെച്ച് നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് മറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റിരുന്നു.

2018 ല്‍ കോര്‍പ്പറേഷന്‍ നടത്തിയ സര്‍വേയില്‍ 13,182 തെരുവുനായകളെ കണ്ടെത്തിയിരുന്നു. പൂളക്കടവില്‍ ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ – എബിസി,  ആശുപത്രി പ്രവര്‍ത്തനം തുടങ്ങുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു സര്‍വ്വേ. നിലവിലെ സാഹചര്യത്തില്‍  ഈ സംഖ്യ ഇരുപതിനായിര മായെങ്കിലും ഉയര്‍ന്നു കാണുമെന്നാണ് കണക്കുകൂട്ടല്‍.  

എബിസി ക്ലിനിക്കില്‍ ഇതുവരെ 4000 തെരുവുനായകളെ വന്ധ്യംകരിച്ചിട്ടുണ്ട്. സമ്പൂര്‍ണ ലോക്ഡൗണ്‍ സമയത്ത് 15 ദിവസത്തേക്ക് നായകളെ പിടിച്ചുകൊണ്ടുപോകുന്നത് നിര്‍ത്തിവെച്ചിരുന്നു. എന്നാലിപ്പോള്‍ പുനരാരംഭിച്ചിട്ടുണ്ട്. ഒരു ദിവസം 15 മുതല്‍ 20 നായകളെ വരെ പിടിക്കുന്നുണ്ട്. അസുഖങ്ങളില്ലെങ്കില്‍ അടുത്തദിവസം തന്നെ നായകളെ ശസ്ത്രക്രിയക്ക് വിധേയമാക്കുകയും തുടര്‍ന്ന് നിരീക്ഷണത്തിനുശേഷം തുറന്നു വിടാറുമാണ് പതിവ്.  

Tags: streetdog
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

തെരുവുനായ്‌ക്കള്‍: വീടിനുള്ളിലും ഭീതി വിതയ്‌ക്കുന്ന മരണം

Kerala

വെള്ളറക്കാട് കിടപ്പ് രോഗിയായ 84കാരിയെ കടിച്ചു കൊന്ന നായയ്‌ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

Kerala

പോത്തന്‍കോട് വയോധികന് തെരുവ് നായയുടെ കടിയേറ്റു

Kerala

റോഡിലുപേക്ഷിക്കപ്പെട്ട പിറ്റ്ബുള്‍ നായയെ ഉടമയ്‌ക്ക് കൈമാറി

Thiruvananthapuram

പുലിപ്പേടിയില്‍ നാട്ടുകാര്‍; കാട്ടാക്കടയില്‍ കണ്ടത് പുലിയെന്നു നാട്ടുകാര്‍, നായയെന്ന് വനം വകുപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

എന്‍ഡിഎക്കെതിരെ ഡീലുമായി ഇടതു വലതു മുന്നണികള്‍

മടക്കം മലയാള ഭാഷയെ ധന്യമാക്കി

ആറാട്ടുപുഴയിലെ ദേവമേള; പൂരം തിങ്കളാഴ്ച

പ്രകൃതി സംരക്ഷണത്തിന്റെ വൃക്ഷായുര്‍വേദം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരായ റുതുരാജ് ഗെയ്ക്ക്‌വാദ്(സിഎസ്‌കെ), അജിങ്ക്യ രഹാനെ(കെകെആര്‍), ഹാര്‍ദിക് പാണ്ഡ്യ(എംഐ), ശുഭ്മന്‍ ഗില്‍(ജിടി)

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

തുടര്‍ വിജയം തേടി ഗോകുലം ഇന്നിറങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.