കോഴിക്കോട്: നഗരത്തെ ഭീതിയിലാഴ്ത്തി തെരുവുനായ ക്കൂട്ടങ്ങള്‍. ഭക്ഷണം ലഭിക്കാതായതോടെ തെരുവുനായ ക്കൂട്ടങ്ങള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ അക്രമ കാരികളാകുകയാണ്. ലോക്ഡൗണ്‍ സമയത്ത് പോലീസും വിവിധ സന്നദ്ധ സംഘടനകളും പലയിടങ്ങളിലും തെരുവു നായകള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നെങ്കിലും ഇപ്പോള്‍ അതില്ല. കഴിഞ്ഞ ദിവസം വലിയങ്ങാടിയില്‍ അഞ്ചുപേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. പന്നിയങ്കരയിലും പുതിയപാലത്തും ഒരാള്‍ക്ക് വീതവും കഴിഞ്ഞദിവസം കടിയേറ്റിരുന്നു.
കോഴിക്കോട് റെയില്‍വേ സ്റ്റേഷന് പരിസരം, ലിങ്ക് റോഡ്, ആനി ഹാള്‍ റോഡ് പരിസരം, ബീച്ച്, പാളയം, വലിയങ്ങാടി, കോടതി പരിസരം, വൈക്കം മുഹമ്മദ് ബഷീര്‍ റോഡ്, ഫ്രാന്‍സിസ് റോഡ്, ബസ് സ്റ്റാന്റ് പരിസരങ്ങള്‍ എന്നിവിടങ്ങളിലാണ് തെരുവുനായകളുടെ ശല്യം കൂടുതലുള്ളത്. രാത്രിയായാല്‍ മിക്കറോഡുകളിലും നായക്കൂട്ടങ്ങളിറങ്ങുകയാണ്. രാത്രിയില്‍ വാഹനയാത്രക്കാര്‍ കുറവായതിനാല്‍ അത്യാവശ്യ കാര്യങ്ങള്‍ക്കായി പുറത്തിറങ്ങുന്ന കാല്‍നടയാത്രക്കാരുടെയും വാഹനങ്ങളുടെയും പിന്നാലെ നായകള്‍ കുരച്ചുകൊണ്ട് ഓടുന്നത് സ്ഥിരം കാഴ്ചയാണ്. മിക്കസ്ഥലങ്ങളിലും തെരുവുവിളക്കുകള്‍ കത്താത്തതും യാത്രക്കാര്‍ക്ക് ദുരിതമായിരിക്കയാണ്. ഇരുചക്രവാഹനങ്ങള്‍ക്ക് കുറുകെ നായകള്‍ ചാടുന്നതും ഏറെ അപകടങ്ങളുണ്ടാക്കുന്നുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് എലത്തൂരില്‍ വെച്ച് നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് മറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റിരുന്നു.
2018 ല്‍ കോര്പ്പറേഷന് നടത്തിയ സര്‍വേയില്‍ 13,182 തെരുവുനായകളെ കണ്ടെത്തിയിരുന്നു. പൂളക്കടവില്‍ ആനിമല്‍ ബര്‍ത്ത് കണ്ട്രോള് – എബിസി, ആശുപത്രി പ്രവര്‍ത്തനം തുടങ്ങുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു സര്‍വ്വേ. നിലവിലെ സാഹചര്യത്തില്‍ ഈ സംഖ്യ ഇരുപതിനായിര മായെങ്കിലും ഉയര്‍ന്നു കാണുമെന്നാണ് കണക്കുകൂട്ടല്‍.
എബിസി ക്ലിനിക്കില്‍ ഇതുവരെ 4000 തെരുവുനായകളെ വന്ധ്യംകരിച്ചിട്ടുണ്ട്. സമ്പൂര്‍ണ ലോക്ഡൗണ്‍ സമയത്ത് 15 ദിവസത്തേക്ക് നായകളെ പിടിച്ചുകൊണ്ടുപോകുന്നത് നിര്‍ത്തിവെച്ചിരുന്നു. എന്നാലിപ്പോള്‍ പുനരാരംഭിച്ചിട്ടുണ്ട്. ഒരു ദിവസം 15 മുതല്‍ 20 നായകളെ വരെ പിടിക്കുന്നുണ്ട്. അസുഖങ്ങളില്ലെങ്കില്‍ അടുത്തദിവസം തന്നെ നായകളെ ശസ്ത്രക്രിയക്ക് വിധേയമാക്കുകയും തുടര്‍ന്ന് നിരീക്ഷണത്തിനുശേഷം തുറന്നു വിടാറുമാണ് പതിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: