തോല്‍പ്പെട്ടി:തോല്‍പ്പെട്ടിയില്‍ കാട്ടാന ശല്യം കൂടി വരികയാണ്.കാട്ടാന ആക്രമണത്തില്‍ തലനാരിഴക്കാണ് നരിക്കല്ല് സ്വദേശി മരപറമ്പില്‍ സേവിയാറും കുടുംബവും രക്ഷപ്പെട്ടത്.ഞായറാഴ്ച പുലര്‍ച്ചെ 2.30തോടെയാണ് സേവ്യാറിന്റെ വീട്ടില്‍ ഒറ്റയാന് എത്തിയത്.പറമ്പിലെ തെങ്ങ് പൊട്ടിക്കുന്നത് കണ്ട് ടോര്‍ച്ചടിച്ചപ്പോള്‍ ആന സേവ്യാറിന് നേരെ ഓടിയടുത്തു.
വാതിലടച്ചത് കൊണ്ട് മാത്രം രക്ഷപ്പെട്ടുവെന്ന് സേവ്യാര്‍ പറയുന്നു. പിന്നീടുള്ള പാരാക്രമം വീടിനോടും മുറ്റത്ത് നിര്‍ത്തിയിട്ട ജീപ്പിനോടും. ജീപ്പിന്റെ ഗ്രിലും റേഡിയേറ്ററും ഒറ്റായന്‍ തകര്‍ത്തു.സേവിയര്‍ ആനയുടെ മുമ്പിന് നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഒരാഴ്ചക്കാലമായി പ്രദേശത്ത് ഒറ്റായന്റ ശല്യം രൂക്ഷമാണ്.കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി വീടിനും വാഹനത്തിന് നേരെയും കാട്ടാനയുടെ അക്രമം ഉണ്ടായിട്ടുണ്ട്.
തൊഴില്‍ ചെയ്യാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളതെന്ന് തൊഴിലാളികള്‍ പറയുന്നു.പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിക്കുന്നതും നിത്യസംഭവമായി മാറിയിരിക്കുകയാണ്. വന്യമൃഗശല്യം കരാണം സന്ധ്യ മയങ്ങിയാല്‍ വീടിന് പുറത്ത് ഇറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്.ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മുമ്പ് പ്രദേശത്ത് ഭിതി പടര്‍ത്തിയ ഒറ്റായാനെ മയക്ക് വെടിവെച്ച് പിടികൂടുന്നതിന് വനം വകുപ്പ് നീക്കം നടത്തിയിരുന്നെങ്കിലും പിന്നിട് ശ്രമം ഉപേക്ഷിക്കുകയായിരിന്നു. ശല്യക്കാരനെ മയക്ക് വെടിവെച്ച് പിടികൂടാണമെന്നും നഷ്ടപരിഹാരം കാലതാമസം കുടാതെ ലഭ്യമാക്കണമെന്ന ആവശ്യവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: