അടിമാലി: ചീയപ്പാറയ്‌ക്ക് സമീപം വനമേഖലയില്‍ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തില്‍ രണ്ട്് പേരെ വനം വകുപ്പ് പിടികൂടി. ആലപ്പുഴ ഒറ്റപ്പുന്ന് സ്വദേശി സനീഷ് (35), ആലപ്പുഴ പൂച്ചാക്കല്‍ സ്വദേശി വിഷ്ണുപ്രസാദ് (30) എന്നിവരെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്. നേര്യമംഗലം റേഞ്ചിന് കീഴിലെ വാളറ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍പെട്ട സ്ഥലത്താണ് ഇരുവരും വാഹനത്തിലെത്തിച്ച മാലിന്യം തള്ളിയത്. കേസില്‍ ഇനിയും ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്യുവാനുണ്ട് എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ശനിയാഴ്‌ച്ച പുലര്‍ച്ചെ വാളറ ഫോറസ്റ്റ് സ്റ്റേഷന്‍ സ്റ്റാഫ് രാത്രികാല പരിശോധനക്കിടെയാണ് അടിമാലിയില്‍ നിന്ന് ശേഖരിച്ച കക്കൂസ് മാലിന്യം ചീയപ്പാറ ഭാഗത്ത് നിക്ഷേപിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് അവിടെ നിന്ന് വാഹനവുമായി കടന്ന് കളഞ്ഞ പ്രതികളെ തലക്കോട് ഫോറസ്റ്റ് ചെക്ക്പോസ്റ്റില്‍ വെച്ച് വാഹനം സഹിതം
പിടികൂടുകയായിരുന്നു. വാളറ ഫോറെസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അജയ് ആര്‍, ഉദ്യോഗസ്ഥരായ സുനി പി.എ, അരുണ്‍രാജ് എ, സച്ചിന്‍ സി. ഭാനു, വാച്ചര്‍മാരായ അലിക്കുഞ്ഞ് കെ.എ, സനീഷ് പി.ആര്‍. എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. നേര്യമംഗലം വന ഭാഗത്ത് ഇത്തരത്തില്‍ മാലിന്യം നിക്ഷേ
പിക്കുന്നത് പിടികൂടുവാനായി രാത്രികാല പെട്രോളിങ് നടത്തി വരുന്നതായും, മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും നേരിയമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അരുണ്‍ കെ. നായര്‍ പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: