വിളപ്പില്‍: വേദന സഹിക്കാന്‍ കഴിയാതാവുമ്പോള്‍ ആ കണ്ണുകളില്‍ നിന്ന് കണ്ണീരൊഴുകും. പിന്നൊരു ഞരക്കം. പെറ്റമ്മയുടെ വേദനകള്‍ കണ്ടു നില്‍ക്കേണ്ട ദയനീയവസ്ഥയില്‍ ഒരു മകന്‍.
വിളപ്പില്‍ശാല മുണ്ടറത്തല മേലത്തുമുക്ക് അശ്വതി ഭവനില്‍ അരുണിന്റെ (29) ഹൃദയം നുറുങ്ങുന്നത് അമ്മ സുധ (55)യുടെ തേങ്ങലുകള്‍ കേള്‍ക്കുമ്പോള്‍. ആറു മാസം മുമ്പാണ് സുധയ്‌ക്ക് ബ്രയിന്‍ ട്യൂമര്‍ ബാധിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രണ്ട് ശസ്ത്രക്രീയകള്‍. രണ്ടാമത്തെ ശസ്ത്രക്രീയയ്‌ക്ക് ശേഷം ആ ശരീരം തളര്‍ന്നു. ചലനശേഷി പൂര്‍ണ്ണമായി നഷ്ടപ്പെട്ട് സുധ കിടക്കയെ ശരണം പ്രാപിച്ചു.
പരസഹായമില്ലാതെ ഒന്നനങ്ങാന്‍ പോലും അവര്‍ക്കാവില്ല. കുളിപ്പിക്കാന്‍, ഭക്ഷണവും മരുന്നും നല്‍കി പരിചരിക്കാന്‍ അരികില്‍ ഏകമകന്‍ അരുണ്‍ മാത്രം. അരുണിന്റെ അച്ഛന്‍ ജയപാലന്‍ 17 വര്‍ഷം മുമ്പ് അര്‍ബുദം ബാധിച്ച് മരിച്ചു.
അരുണ്‍ വയറിംഗ് ജോലിയായിരുന്നു. ദിവസവും ജോലി കിട്ടാതായപ്പോള്‍ ആകെയുള്ള അഞ്ച് സെന്റിന്റെ പ്രമാണം ഈടുനല്‍കി കാനറാ ബാങ്ക് ബാലരാമപുരം ശാഖയില്‍ നിന്ന് പശു വളര്‍ത്തലിന് വായ്പ എടുത്തു. ലോണ്‍ കൃത്യമായി അടച്ചു വരുമ്പോഴാണ് സുധയ്‌ക്ക് രോഗം പിടിപെട്ടത്.
പശുക്കളെ ഒരോന്നായി വിറ്റു. കഴിഞ്ഞ ആറ് മാസമായി തിരിച്ചടവ് മുടങ്ങി. ഇനി 1,05000 വായ്പ കുടിശികയുണ്ട്. അമ്മയുടെ ചികിത്സയ്‌ക്കായി പലരില്‍ നിന്നായി കൈവായ്പ വാങ്ങിയ മൂന്നു ലക്ഷം വേറെയും. അമ്മയെ പരിചരിക്കാന്‍ മറ്റാരുമില്ലാത്തതിനാല്‍ ജോലിക്ക് പോകാനും അരുണിന് കഴിയില്ല. അമ്മയുടെ തുടര്‍ചികിത്സ, മരുന്ന് ഇവയൊക്കെ എങ്ങനെ സാധിക്കുമെന്നറിയില്ല അരുണിന്.
പ്രായമായ അച്ഛനമ്മമാര്‍ മക്കള്‍ക്ക് ഭാരമായ കാലഘട്ടത്തില്‍ അമ്മയ്‌ക്ക് വേണ്ടി സര്‍വതും ത്യജിച്ച് ഒരു മകന്‍. അമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ സുമനസുകള്‍ കാരുണ്യവര്‍ഷം ചൊരിയുമെന്ന ശുഭപ്രതീക്ഷയില്‍.
സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ അരുണിന്റെ പേരില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് കാട്ടാക്കട ശാഖയിലുള്ള 853310110008253,ശളലെ: ആഗഉ000 8533 എന്ന അക്കൗണ്ടിലേക്ക് സഹായമെത്തിക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: