പോത്തന്‍കോട്: ശുദ്ധ വായു, ശുദ്ധ ജലം ജന്മാവകാശം എന്ന മുദ്രാവാക്യമുയര്‍ത്തി ജനവാസ കേന്ദ്രത്തിലെ ക്രഷര്‍ യൂണിറ്റിനെതിരെ നാട്ടുകാരുടെ പ്രതിഷേധം.
കോലിയക്കോട് പൂലന്തറയിലാണ് ജനവാസ കേന്ദ്രമായ പെട്രോള്‍ പമ്പിന് സമീപം പുതിയ ക്രഷര്‍ യൂണിറ്റ് തുടങ്ങുന്നത്. ഇതിന് പ്രവര്‍ത്തനാനുമതി ലഭിച്ചു. ജനവാസ കേന്ദ്രത്തില്‍ നാട്ടുകാരെ ദുരിതത്തിലാക്കി ക്രഷര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ക്ക് ആക്ഷന്‍ കൗണ്‍സിലാണ് നേതൃത്വം നല്‍കുന്നത്. വ്യാഴാഴ്ച നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.
പൂലന്തറ ജംഗ്ഷനില്‍ നടന്ന പ്രതിഷേധ പരിപാടി റിട്ട. അധ്യാപകന് സി.ആര് സുഗുണന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ സുധര്‍മ്മണി, കോലിയക്കോട് മഹീന്ദ്ര, ആക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് പൂലന്തറ ടി മണികണ്ഠന്, കോലിയക്കോട് ജയന്, സതീശന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: