കളമശേരി: കരാര്‍, ദിവസ വേതന ജീവനക്കാരെ സര്‍ക്കാര്‍ സര്‍വീസില്‍ ലയിപ്പിക്കണമെന്നാവശ്യപ്പെട്ട് കളമശേരി ഗവ: മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ സമരത്തിലേക്ക്. 315 കരാര്‍ ദിവസ വേതന ജീവനക്കാരെ സര്‍ക്കാര്‍ സര്‍വീസില്‍ ലയിപ്പിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി.
സഹകരണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന മെഡിക്കല്‍ കോളേജ് 2013ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഘട്ടത്തില്‍ നിലവിലുള്ള ജീവനക്കാരില്‍ വിദ്യാഭ്യാസ യോഗ്യതയുള്ള സ്ഥിരം ജീവനക്കാരെ ആദ്യം ലയിപ്പിക്കാനും യോഗ്യതയുള്ള കരാര്‍, ദിവസ വേതനക്കാരെ തുടര്‍ന്നും ലയിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാരുടെ യോഗ്യത പരിശോധിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രതിനിധി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി കേപ്പ് നിയമിച്ച ജീവനക്കാരെ ലയിപ്പിക്കുന്നതിന്റെ ആദ്യപടിയായി 350 തസ്തിക സൃഷ്ടിക്കുകയും അതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. മെഡിക്കല്‍ കോളേജിന്റെ സുഗമമായ നടത്തിപ്പിനായി ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതനുസരിച്ച് 874 തസ്തികകളുടെ എണ്ണം പ്രിന്‍സിപ്പാള്‍ അടങ്ങിയ സമിതി സമര്‍പ്പിച്ചു.
ആദ്യ ലയനത്തില്പ്പെടാതെ പോയ 25 സ്ഥിരം ജീവനക്കാരും 315 കരാര്‍ ദിവസ വേതനക്കാരും മെഡിക്കല്‍ കോളേജിന്റെ സുഗമമായ നടത്തിപ്പിന് ആവശ്യമെന്ന് പറഞ്ഞിട്ടുള്ളതാണ്. ഇതേ തുടര്‍ന്ന് ധനകാര്യ വകുപ്പിന്റെ അഭിപ്രായപ്രകാരം ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ചെയര്‍മാനായ കമ്മിറ്റി രൂപീകരിച്ച് നടത്തിയ പരിശോധനയിലും 315 തസ്തികകള്‍ സൃഷ്ടിക്കാവുന്നതാണെന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മന്ത്രിസഭ പൂര്‍ണമായും അംഗീകരിക്കുകയും ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതുമാണ്. എന്നാല്‍ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്ത് 6 വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ തസ്തിക സൃഷ്ടിക്കുന്ന സമയത്ത് ഉണ്ടായിരുന്ന 315 ജീവനക്കാരില്‍ 275 ജീവനക്കാര്‍ മാത്രമാണ് നിലവില്‍ ജോലിയില്‍ തുടരുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും ആദ്യകാലം മുതല്‍ ജോലി ചെയ്യുന്നവരും.
ഇനി മറ്റേതെങ്കിലും ജോലിക്ക് അപേക്ഷിക്കാന്‍ പ്രായപരിതിമൂലം കഴിയാത്തവരുമാണ്. ഇതേ തുടര്‍ന്നാണ് ലയനം ആവശ്യപ്പെട്ട് ശക്തമായ സമരങ്ങള്‍ ആരംഭിക്കാനും ആദ്യപടിയായി കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് റിലേ സത്യഗ്രഹങ്ങള്‍ തുടങ്ങാനും തീരുമാനിച്ചിരിക്കുകയാണ് ഇവര്‍. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേരള ഹോസ്പിറ്റല്‍ മെഡിക്കല്‍ കോളേജ് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: