തിരുവനന്തപുരം: ശബരിമലയുടെ പവിത്രത നശിപ്പിക്കാന്‍ ഇറങ്ങിയ കനക ദുര്‍ഗ്ഗയെ ഉപേക്ഷിച്ച് ഭര്‍ത്താവും മക്കളും. മലപ്പുറം അങ്ങാടിപ്പുറം സ്വദേശിനി കനക ദുര്‍ഗയില്‍ നിന്നും ഭര്‍ത്താവ് കൃഷ്ണനുണ്ണി വിവാഹ മോചനം നേടി. ഉഭയസമ്മതപ്രകാരമുള്ള ഉടമ്പടി പ്രകാരം ആണ് വേര്‍പിരിയല്‍. ബിന്ദു അമ്മിണിക്കൊപ്പം കനക ദുര്‍ഗ്ഗ ശബരിമല സന്ദര്‍ശനത്തിനെത്തിയത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ശബരിമല സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് കുടുംബത്തിലുണ്ടായ പ്രശ്നങ്ങളാണ് വിവാഹമോചനത്തിലേക്ക് നയിച്ചത്.
കനകദുര്‍ഗ്ഗയുടെ ഭര്‍ത്താവായിരുന്ന കൃഷ്ണനുണ്ണിയാണ് വിവാഹമോചന ഹര്‍ജി നല്‍കിയത്. വിവാഹമോചനത്തിന് നഷ്ടപരിഹാരമായി 10 ലക്ഷം രൂപ കനക ദുര്‍ഗ്ഗയ്ക്ക് കൃഷ്ണനുണ്ണി നല്കി. വിവാഹമോചനക്കേസ് തീര്‍പ്പായതോടെ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ കനകദുര്‍ഗ നല്‍കിയിരുന്ന കേസുകള്‍ എല്ലാം പിന്‍വലിച്ചെന്നും സൂചനയുണ്ട്. കുട്ടികള്‍ കൃഷ്ണനുണ്ണിയോടൊപ്പം കഴിയാനാണ് തീരുമാനിച്ചിരിക്കുന്നത്. മലപ്പുറം കുടുംബ കോടതിയാണ് ഇരുവര്‍ക്കും വിവാഹ മോചനം നല്‍കിയത്. വിവാഹ മോചനം കോടതി അംഗീകരിച്ചതോടെ കൃഷ്ണനുണ്ണിയുടെ അങ്ങാടിപ്പുറത്തെ വീട്ടില്‍ നിന്നും കനകദുര്‍ഗ താമസം ഒഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: