ബെര്‍ലിന്‍: കഴിഞ്ഞ വര്‍ഷം ഫുട്ബോളിനോട് വിട പറഞ്ഞ ഡച്ച് താരം ആര്യന് റോബന് തിരിച്ചുവരുന്നു. അടുത്ത സീസണില്‍ എഫ്സി ഗ്രോനിന്‍ ജനായി കളിക്കുമെന്ന് മുപ്പത്തിയാറുകാരനായ റോബന് അറിയിച്ചു. എഫ്സി ഗ്രോനിന്ജന്റെ കളിക്കാരനായി ഫുട്ബോളിലേക്ക് തിരിച്ചുവരുകയാണ്. ഇത് കഠിനമായ ശാരീരിക വെല്ലുവിളിയാണ് അറിയാം. എന്നിരുന്നാലും ഞാന്‍ അതിന് തയ്യാറെടുക്കുകയാണെന്ന് റോബന് പറഞ്ഞു.
പതിനെട്ട് വര്‍ഷത്തിനുശേഷമാണ് റോബന് ഗ്രോനിന്‍ജനില്‍ തിരിച്ചെത്തുന്നത്. പതിനാറാം വയസിലാണ് റോബന് ഗ്രോനിന്‍ജനില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് പിഎസ്വി ഐന്തോവനിലേക്ക് ചേക്കേറി. ചെല്‍സി, റയല്‍ മാഡ്രിഡ്, ബയേണ്‍ മ്യൂണിക്ക് ടീമുകള്‍ക്കായും കളിച്ചിട്ടുണ്ട്. നെതര്‍ലന്‍ഡിനായി 96 തവണ കളിച്ചു.
റോബന് ഉള്‍പ്പെട്ട നെതര്‍ലന്‍ഡ് ടീം 2010 ലെ ലോകകപ്പില്‍ രണ്ടാം സ്ഥാനവും 2014 ലെ ലോകകപ്പില്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കി. 2019 മേയില്‍ ബയേണ്‍ മ്യൂണിക്കാനായാണ് അവസാന മത്സരം കളിച്ചത്. 2019 ജൂലൈയില്‍ വിരമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: