തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ ഇ-മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്കിയ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് കമ്പനിയുടെ ഡയറക്ടറുമായി മുഖ്യമന്ത്രി മകള്‍ക്ക് ബന്ധമുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷം. കൂപ്പേഴ്സ് കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാള്‍ക്ക് പിണറായിയുടെ മകള്‍ വീണ തൈക്കണ്ടി ഡയറക്ടറായ എക്സാലോജിക് സൊല്യൂഷന്‍സ് കമ്പനിയുമായി വളരെ അടുത്ത ബന്ധമുണ്ടെന്ന് വിടി ബല്‍റാം എംഎല്‍എയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് ഡയറക്ടര്‍മാരില്‍ ഒരാളായ ജെയ്ക്ക് ബാലകുമാര്‍ എക്സാലോജിക് സൊല്യൂഷന്റെ കണ്‍സള്‍ട്ടന്റാണെന്നും ബല്‍റാം ആരോപിച്ചു. ഇലക്ട്രിക് ബസുകള്‍ വാങ്ങാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിക്ക് കണ്‍സള്‍ട്ടന്‍സി നല്‍കിയതില്‍ വലിയ ക്രമക്കേട് നടന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചതിന് പിന്നാലെയാണ് ‘ചുമ്മാ ഒരു അമേരിക്കന്‍ ഇന്ത്യക്കാരനെ പരിചയപ്പെടുത്തി എന്നേയുള്ളൂ’ എന്ന അടിക്കുറിപ്പില്‍ ബല്‍റാം ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
കേരളത്തില്‍ 4500 കോടി മുടക്കി ആരംഭിക്കാന്‍ പോകുന്ന ഇലക്ട്രിക് ബസ് പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി നല്‍കിയതിലും അഴിമതിയുണ്ടെന്ന് രമേശ് ചെന്നിത്തല ഇന്ന് ഉച്ചയ്ക്ക് നടത്തിയ പത്രസമ്മേളനത്തിലാണ് ആരോപിച്ചത്. . ലണ്ടന്‍ ആസ്ഥാനമായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിനെ കണ്‍സള്‍ട്ടന്‍സി ആക്കിയത് ടെന്റര്വിളിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടാണെന്നും. കണ്‍സള്‍ട്ടന്‍സി കരര് നല്‍കിയത് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന് സെക്യൂരിറ്റീസ് എക്സചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ( സെബി) രണ്ടു വര്‍ഷത്തേക്കുള്ള നിരോധനം നിലനില്‍ക്കെയാണെന്നും രമേശ് ആരോപിച്ചിരുന്നു. ഇ- മൊബിലിറ്റി പദ്ധതികൂടാതെ കൊച്ചി പാലക്കാട് വ്യവസായ ഇടനാഴി, കെ.ഫോണ്‍ പദ്ധതി തുടങ്ങിയവയ്ക്കും കണ്‍സള്‍ട്ടന്‍സി ഏജന്‍സി പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിനായിരുന്നു.
സത്യം കുഭകോണം, വിജയമല്യയുടെ നേതൃത്വത്തില്‍ നടന്ന് യുണൈറ്റഡ് സ്പിരിറ്റ് സ്കാം, നോക്കിയാ ഇടപാടിലെ നികുതി വെട്ടിപ്പ് തുടങ്ങിയവയില്‍ ആരോപണ വിധേയമായ കമ്പനിയാണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറെന്ന് ചെന്നിത്തല പറഞ്ഞു. ഈ ആരോപണങ്ങളെ തുടര്‍ന്ന് സെക്യൂരിറ്റീസ് എക്സചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ( സെബി) അന്വേഷണം നടത്തുകയും 2018 മാര്‍ച്ച് 31 ന് രണ്ടു വര്‍ഷത്തേക്ക് കമ്പനിയെ നിരോധിച്ചു. കമ്പനിക്കെതിരെ ഒമ്പതോളം കേസുകള്‍ നിലിവിലുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സെബിയുടെ നിരോധനം നിലനില്‍കെയാണ് 2019 ആഗസ്ത് 17 ന് മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തില്‍ കമ്പനിയെ നിശ്ചയിച്ചത്. 2019 നവംബര്‍ ഏഴിന് ഉത്തരവും ഇറക്കി.
ഇ- മൊബിലിറ്റി പദ്ധതികൂടാതെ കൊച്ചി പാലക്കാട് വ്യവസായ ഇടനാഴി, കെ.ഫോണ്‍ പദ്ധതി തുടങ്ങിയവയ്ക്കും കണ്‍സള്‍ട്ടന്‍സി ഏജന്‍സി പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന് നല്‍കിയിട്ടുണ്ട്. ഇത് ശ്രദ്ധയില്‍പ്പെട്ട, ഇരുപതാം ലാക്കമ്മീഷന്‍ ചെയര്‍മാനും ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റീസുമായ ജസ്റ്റീസ് എ.പി.ഷായ അധ്യക്ഷനും പ്രശാന്ത് ഭൂഷണടക്കമുളളവര്‍ അംഗങ്ങളുമായ വിസില്‍ ബ്ളോവേഴ്സ് ഫോറം കമ്പനിക്ക് കരാര്‍ നല്‍കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് അയച്ചു. ഒരു വിദേശ കമ്പനി വഴി 500 കോടി രൂപ ഇന്ത്യയില്‍ അനധികൃതമായി നിക്ഷേപിച്ചു എന്നും ഇതില്‍ 41 കോടി രൂപയുടെ ബിനാമി ഇടപാടുകള്‍ ഉള്‍പ്പെടുന്നു എന്നുമുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഈ കത്തില്‍ ഉണ്ടായിരുന്നത്്. ഇത്രയും ആരോപണങ്ങള്‍ നേരിടുന്ന കമ്പനിക്ക് സെക്രട്ടേറിയേറ്റ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് കരാര്‍ നല്‍കിയതെന്നും ചെന്നിത്തല ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: